റാണ ചികിത്സയിൽ, വൃക്ക ദാനം ചെയ്യാനൊരുങ്ങി അമ്മ?!

ശനി, 20 ജൂലൈ 2019 (10:59 IST)
തെലുങ്ക് സിനിമാനടൻ റാണ ദഗ്ഗുബാട്ടി വൃക്ക രോഗത്തെ തുടർന്ന് ചികിത്സയിൽ. വൃക്കരോഗത്തിനു അവശ്യമായ വിദഗ്ധ ചികിസ്തയ്ക്കായി അദ്ദേഹം അമേരിക്കയിലേക്ക് പോവുകയാണെന്നും അമ്മ വൃക്ക ദാനം ചെയ്യുമെന്നും തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 
 
എന്നാല്‍ അത് സംബന്ധിച്ച് ഔദ്യോഗികമായ സ്ഥിരീകരണങ്ങളൊന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല. സാമൂഹിക മാധ്യമങ്ങളില്‍ സജീവമാണെങ്കിലും ചികിത്സയെ സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകളോട് റാണ പ്രതികരിച്ചിട്ടില്ല.  കഴിഞ്ഞ കുറച്ച് മാസങ്ങളായി റാണയെ പൊതുവേദികളിലൊന്നും കാണാറില്ലെന്നതും ആരാധകർ ചൂണ്ടിക്കാട്ടുന്നു. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം മമ്മൂട്ടി വില്ലനാകുന്നു, അമ്പരന്ന് ആരാധകർ! - ബ്രേക്കിനു ശേഷമുള്ള തിരിച്ച് വരവ് പൊളിക്കും!