Webdunia - Bharat's app for daily news and videos

Install App

മോഹന്‍‌ലാലിന്റെ സ്വപ്‌നം പൂവണിയില്ല; എംടിയുടെ നിലപാടിനൊപ്പം കോടതി - ശ്രീകുമാര്‍ മേനോന് തിരിച്ചടി

മോഹന്‍‌ലാലിന്റെ സ്വപ്‌നം പൂവണിയില്ല; എംടിയുടെ നിലപാടിനൊപ്പം കോടതി - ശ്രീകുമാര്‍ മേനോന് തിരിച്ചടി

Webdunia
ശനി, 17 നവം‌ബര്‍ 2018 (17:49 IST)
എംടി വാസുദേവൻ നായരുടെ വിഖ്യാത നോവൽ രണ്ടാമൂഴം ചലച്ചിത്രമാക്കുന്നതിനെതിരേയുള്ള കേസില്‍ മധ്യസ്ഥനെ നിയോഗിക്കണമെന്ന സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ ആവശ്യം കോടതി തള്ളി.

മധ്യസ്ഥനെ നിയോഗിക്കേണ്ട ആവശ്യമില്ലെന്നും കേസ് മുന്നോട്ട് പോകുമെന്നും കോഴിക്കോട് അഡിഷണല്‍ മുന്‍സീഫ് കോടതി അറിയിച്ചു. കേസ് അടുത്ത മാസം ഏഴാം തിയ്യതി വീണ്ടും പരിഗണിക്കും.

രണ്ടാമൂഴത്തിന്റെ തിരക്കഥ തിരിച്ചേല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് എംടിയാണ് കോടതിയെ സമീപിച്ചത്. നിശ്ചിത സമയത്ത് ചിത്രം ചെയ്യാന്‍ സാധിക്കാത്തതിനാല്‍ തിരക്കഥ തിരിച്ചു തരണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.

കരാർ കാലാവധി കഴിഞ്ഞിട്ടും ചിത്രീകരണം തുടങ്ങാൻ കഴിയാത്തതും ചിത്രവുമായി ബന്ധപ്പെട്ട് യാതൊരു ചര്‍ച്ചകളും നടക്കാത്തതുമാണ് എംടിയെ പ്രകോപിപ്പിച്ചത്.

ഇരുകക്ഷികളിലും തർക്കമുണ്ടായാൽ മധ്യസ്ഥന്റെ സഹായത്തോടെ പരിഹരിക്കാമെന്ന് കരാറിലുണ്ടെന്ന് ശ്രീകുമാ‌ർ മേനോന് വേണ്ടി കോടതിയിൽ ഹാജരായ അഭിഭാഷകൻ വാദിച്ചത്. കരാർ റദ്ദായതിനാൽ വാദത്തിന് പ്രസക്തിയില്ലെന്നും തിരക്കഥ തിരികെ വാങ്ങിത്തരണമെന്നും എംടിയുടെ അഭിഭാഷകൻ വാദിച്ചു.

വളരെയധികം പഠനങ്ങളും ഗവേഷണങ്ങളും നടത്തിയ ശേഷമാണ് രണ്ടാമൂഴം കഥയാക്കി സംവിധായകന് നൽകിയതെന്നും എന്നാൽ, കഥയുണ്ടാക്കാൻ താൻ കാണിച്ച ആവേശം സിനിമ ചെയ്യുന്നവർക്കില്ലെന്നുമാണ്
എംടിയുടെ പരാതി.

അതിനിടെ, അനുരജ്ഞന ശ്രമവുമായി സംവിധായകൻ ശ്രീകുമാർ മേനോൻ എംടിയെ കണ്ടെങ്കിലും ഫലമുണ്ടായില്ല. ഭീമൻ പ്രധാന കഥാപാത്രമാവുന്ന രണ്ടാമൂഴം ചലച്ചിത്രമാകുമ്പോൾ നായകനായി മോഹൻലാലിനെയാണു നിശ്ചയിച്ചിരുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ട്രെയിനിലെ ടോയ്‌ലറ്റില്‍ നിന്നും വിചിത്രമായ ശബ്ദം; ഞെട്ടലില്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍

ഗുരുതര വൈകല്യങ്ങളുമായി കുഞ്ഞ് ജനിച്ചു; ആലപ്പുഴയില്‍ നാലു ഡോക്ടര്‍മാര്‍ക്കെതിരെ കേസ്

സംസ്ഥാനത്ത് അംഗീകാരമില്ലാത്ത 827 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍

വരുമാനം 2034 മുതല്‍ ലഭിക്കും; വിഴിഞ്ഞം അനുബന്ധ കരാറില്‍ ഒപ്പിട്ടു

ഇരുട്ടായാല്‍ ബൈക്കില്‍ കറക്കം, സ്ത്രീകളെ ഉപദ്രവിക്കുന്നത് പ്രധാന ഹോബി; തൃശൂരില്‍ യുവാവ് പിടിയില്‍

അടുത്ത ലേഖനം
Show comments