Webdunia - Bharat's app for daily news and videos

Install App

റണ്‍ബീറിന്റെയും ആലിയയുടെയും കല്യാണത്തിനു കത്രീന വരില്ല ! മുന്‍ കാമുകനോട് കത്രീനയ്ക്ക് വിരോധമോ? കാരണം ഇതാണ്

Webdunia
ബുധന്‍, 10 നവം‌ബര്‍ 2021 (09:44 IST)
ബോളിവുഡില്‍ ഹോട്ട് താരങ്ങളാണ് കത്രീന കൈഫും റണ്‍ബീര്‍ കപൂറും. ആറ് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ 2006 ലാണ് കത്രീനയും റണ്‍ബീറും പിരിഞ്ഞത്. ഇപ്പോള്‍ രണ്ട് പേരും മറ്റൊരു റിലേഷനിലാണ്. കത്രീനയും വിക്കി കൗശാലും ഉടന്‍ വിവാഹിതരാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അതോടൊപ്പം തന്നെ റണ്‍ബീറും ആലിയ ഭട്ടും ജീവിതത്തില്‍ ഒന്നിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. 
 
ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് കത്രീനയുടെ ഒരു പഴയ അഭിമുഖമാണ്. രണ്‍ബീറുമായുള്ള ബ്രേക്കപ്പിന് ശേഷമുള്ള അഭിമുഖമാണ് ആരാധകര്‍ വീണ്ടും കുത്തിപ്പൊക്കിയിരിക്കുന്നത്. രണ്‍ബീറിന്റെയും ആലിയയുടേയും വിവാഹ പാര്‍ട്ടിക്ക് പോകില്ലെന്നാണ് ഈ വീഡിയോയില്‍ കത്രീന പറയുന്നത്. നേഹ ധൂപിയയുമായുള്ള അഭിമുഖത്തിലാണ് താരങ്ങളുടെ വിവാഹത്തിന് പങ്കെടുക്കില്ലെന്ന് കത്രീന പറഞ്ഞത്. ആലിയയുമായി ആലിയയ്ക്ക് വളരെ അടുത്ത ബന്ധമുണ്ട്. എങ്കിലും ആലിയ-റണ്‍ബീര്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതിന്റെ കാരണം ഈ അഭിമുഖത്തില്‍ കത്രീന തുറന്നുപറയുന്നുണ്ട്. 
 
മലൈക ആറോറ - അര്‍ജുന്‍ കപൂര്‍, രണ്‍ബീര്‍ കപൂര്‍ - ആലിയ ഭട്ട് ഇവരുടെ വിവാഹ പാര്‍ട്ടി ഒരു ദിവസം ആയാല്‍ ആരുടെ പാര്‍ട്ടിക്ക് പോകും എന്നായിരുന്നു നേഹയുടെ ചോദ്യം. താന്‍ മലൈക ആറോറ - അര്‍ജുന്‍ കപൂര്‍ വിവാഹ സല്‍ക്കാരത്തിന് പങ്കെടുക്കുമെന്നായിരുന്നു കത്രീന പറഞ്ഞത്. കാരണവും താരം പറയുന്നണ്ട്. അര്‍ജുന്‍ കപൂര്‍ തന്റെ രാഖി സഹോദരന്‍ ആണെന്നാണ് കത്രീന പറയുന്നത്. ഷീലാ കി ജവാനി സിനിമ പുറത്തിറങ്ങിയപ്പോള്‍ താന്‍ രാഖി കെട്ടി സഹോദരനാക്കിയിരുന്നു എന്നാണ് താരം മറുപടി നല്‍കിയത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

സി.പി.എം നേതാവിന്റെ മകന് മര്‍ദ്ദനമേറ്റെന്നു പരാതി: പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

നഴ്സിങ് അഡ്മിഷൻ്റെ പേരിൽ ലക്ഷങ്ങൾ നട്ടിയ യുവതി അറസ്റ്റിൽ

ഓട്ടോ ഡ്രൈവർ മർദ്ദനമേറ്റു മരിച്ച സംഭവത്തിലെ പ്രതിയായ സ്വകാര്യ ബസ് ജീവനക്കാരൻ ആത്മഹത്യ ചെയ്ത നിലയിൽ

PV Anvar: 'വായ അടയ്ക്ക്, കാര്യങ്ങള്‍ തീരുമാനിക്കാന്‍ ഞങ്ങളുണ്ട്'; അന്‍വറിനു കോണ്‍ഗ്രസിന്റെ താക്കീത്

നാല് വയസ്സിന് താഴെയുള്ള കുട്ടികളില്‍ ക്ലോര്‍ഫെനിറാമൈന്‍, ഫീനൈലെഫ്രിന്‍ എന്നീ മരുന്നുകളുടെ ഉപയോഗം നിരോധിച്ച് ആരോഗ്യമന്ത്രാലയം

അടുത്ത ലേഖനം
Show comments