Publish Date: Mon, 01 Nov 2021 (17:25 IST)
Updated Date: Mon, 01 Nov 2021 (17:28 IST)
രാജമൗലിയുടെ ആര്‍ആര്‍ആര്‍ ടീസര്‍ ശ്രദ്ധ നേടുന്നു. റിലീസ് തീയതിയും നിര്‍മാതാക്കള്‍ പുറത്തുവിട്ടു. 2022 ജനുവരി 7ന് ചിത്രം പ്രദര്‍ശനത്തിനെത്തും.
ഏറ്റവും കൂടുതല്‍ മുതല്‍ മുടക്കുള്ള ആക്ഷന്‍ ഡ്രാമ എന്ന വിശേഷണവുമായാണ് ആര്‍ആര്‍ആര്‍ എത്തുന്നത്.
രാം ചരണും ജൂനിയര്‍ എന്‍ടിആറുമാണ് പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ ആലിയ ഭട്ട്, അജയ് ദേവ്ഗണ്‍, ബ്രിട്ടീഷ് നടി ഡെയ്സി എഡ്ജര്‍ ജോണ്‍സ് തമിഴ് നടന്‍ സമുദ്രക്കനി, ശ്രിയ ശരണ്‍ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.
ഛായാഗ്രഹണം കെ.കെ സെന്തില്‍കുമാര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ സാബു സിറില്‍, കഥ വി. വിജയേന്ദ്ര പ്രസാദ്, സംഗീതം കീരവാണി, വിഎഫ്എക്‌സ് വി. ശ്രീനിവാസ് മോഹന്‍, എഡിറ്റിങ് ശ്രീകര്‍ പ്രസാദ്, കോസ്റ്റ്യൂം രാമ രാജമൗലി.