Webdunia - Bharat's app for daily news and videos

Install App

ഇത് കളി വേറെ, ഡെറികിനോട് മുട്ടാൻ നിക്കണ്ട!- രൺജി പണിക്കർ പറയുന്നു

ഡെറിക് ത്രില്ലടിപ്പിക്കും

Webdunia
ചൊവ്വ, 12 ജൂണ്‍ 2018 (09:23 IST)
മമ്മൂട്ടി ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അബ്രഹാമിന്റെ സന്തതികൾ. മമ്മൂട്ടി നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഷാജി പാടൂർ ആണ്. ഒരു വലിയ വിജയമായി തീരാൻ ചിത്രത്തിന് കഴിയട്ടെ എന്ന് നടനും സംവിധായകനുമായ രൺജി പണിക്കർ പറയുന്നു.
 
അബ്രഹാമിന്റെ സന്തതികളുടെ ഓഡിയോ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു രൺജി പണിക്കർ. ചിത്രത്തിൽ സീനിയർ പൊലീസായിട്ടാണ് രൺജി പണിക്കർ എത്തുന്നത്. ചിത്രം വളരെ പ്രീയപ്പെട്ടതാണെന്ന് രൺജി പറയുന്നു. സംവിധായകൻ ഷാജി പാടൂർ ആണ് അതിന്റെ കാരണമെന്നും രൺജി വെളിപ്പെടുത്തുന്നു. 
 
രൺജി പണിക്കരുടെ വാക്കുകൾ നോക്കാം:
 
21 വർഷങ്ങൾക്ക് മുൻപ് ഞാൻ ലേലം എഴുതുന്ന സമയത്ത്, അന്ന് ജോഷിയേട്ടന്റെ അസിസ്റ്റന്റ് ആയിട്ട് ഷാജി സിനിമയിലേക്ക് കടന്ന് വരുന്ന കാലമാണ്. എന്റെ സ്ക്രിപ്റ്റിന്റെ കോപിയെഴുതാൻ ജോഷിയേട്ടൻ നിയോഗിച്ചത് ഷാജിയെ ആണ്. കഴിഞ്ഞ 21 വർഷത്തിനിടയ്ക്ക് ഞാൻ എഴുതിയ എല്ലാ സ്ക്രിപ്റ്റിന്റേയും കോപ്പി എടുത്തിട്ടുള്ളത് ഷാജി ആണ്. 
 
എന്റെ കൂടെ ആണ് ഷാജി ആദ്യമായി അസോസിയേറ്റ് ഡയറക്ടറായി വർക്ക് ചെയ്യുന്നത്. എന്റെ ആദ്യ ചിത്രമായ ഭരത്ചന്ദ്രൻ ഐ പി എസിൽ ആയിരുന്നു അത്. ഇതുവരെ എന്റെ എല്ലാ വിജയ- പരാജയ ചിത്രങ്ങളുടെ കൂടെയും ഷാജി ഉണ്ടായിരുന്നു. എല്ലാ അർത്ഥത്തിലും നല്ല സന്തോഷമാണുള്ളത്. മമ്മൂക്കയോടൊപ്പം അഭിനയിക്കുന്നതിന്റെ സന്തോഷം വേറെയുണ്ട്. നല്ല പ്രതീക്ഷയുള്ള ചിത്രമാണിത്.- രൺജി പണിക്കർ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങള്‍ക്ക് കൃത്യമായി റേഷന്‍ ലഭിക്കുന്നില്ലേ? എവിടെ പരാതിപ്പെടണം

നിങ്ങള്‍ അറിയാതെ നിങ്ങളുടെ ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ ആരെങ്കിലും ഉപയോഗിക്കുന്നുണ്ടോ? എങ്ങനെ മനസ്സിലാക്കാം

മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശവുമായി ട്രായ്

പോക്സോ കേസിലെ പ്രതിയായ 56 കാരന് 17 വർഷം കഠിനതടവ്

നാളെയും മഴ ശക്തമാകും; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

അടുത്ത ലേഖനം
Show comments