Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആറരയടി പൊക്കമുള്ള ആളുടെ മുഖത്ത് നോക്കി അന്ന് മഞ്ജു സംസാരിച്ചത് പുച്ഛത്തോടെയാണ്: തുറന്നുപറഞ്ഞ് രൺജി പണിക്കർ

, ചൊവ്വ, 8 ജനുവരി 2019 (15:24 IST)
തന്റെ സിനിമയില്‍ ശക്തമായ സ്ത്രീ കഥാപാത്രങ്ങള്‍ ഉണ്ടാകാതെ പോയെങ്കിലും തലസ്ഥാനം ഉള്‍പ്പടെയുള്ള തന്‍റെ ചിത്രങ്ങളിലെ നായിക കഥാപാത്രങ്ങള്‍ വളരെ ബോള്‍ഡ് ആയിരുന്നുവെന്ന് രൺജി പണിക്കർ പറയുന്നു. അതുപോലെ രൺജി പണിക്കറിന്റെ തൂലികയിൽ വിരിഞ്ഞ ശക്തമായ സ്‌ത്രീ കഥാപാത്രമാണ് 'പത്രം' എന്ന സിനിമയിലെ മഞ്ജു വാര്യരുടെ ദേവിക ശേഖർ.
 
അടുക്കും ചിട്ടയുമില്ലാതെ അലക്ഷ്യമായി സഞ്ചരിച്ചിരുന്നേല്‍ തിയേറ്ററില്‍ നിന്ന് കൂവല്‍ ഏറ്റുവാങ്ങാന്‍ സാധ്യതയുള്ള കഥാപാത്രമായിരുന്നു അതെന്നും രണ്‍ജി പണിക്കര്‍ പറയുന്നു.
 
ആറരയടി പൊക്കമുള്ള സ്ഫടികം ജോര്‍ജ്ജിന്റെ മുഖത്ത് നോക്കി മഞ്ജു പുശ്ചത്തോടെ നെടുനീളന്‍ ഡയലോഗ് പറയുന്നത് ഒന്ന് പാളി പോയാല്‍ എല്ലാം അവിടെ തീര്‍ന്നു. പിന്നീട് അത് പ്രേക്ഷകര്‍ക്ക് കൂവാനുള്ള ഒരു അവസരമായി അത് മാറും, മഞ്ജു വാര്യരുടെ മികച്ച പ്രകടനം അത്തരമൊരു സീനിന്റെ മികവിന് നിര്‍ണായകമായെന്നും’- രണ്‍ജി പണിക്കര്‍ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘മോനേ ഉണ്ണി മുകുന്ദാ...’, ചിരി കടിച്ചമർത്തി ദുൽഖർ; ടൊവിനോയെ ഉണ്ണി മുകുന്ദനാക്കിയ കഥ കാർട്ടൂണാക്കി ഫാൻ