'മോഹൻലാൽ മീശ പിരിച്ചാൽ സിനിമ സൂപ്പർഹിറ്റ്, പേരുദോഷം മുഴുവൻ രഞ്ജിത്തിനും'
'മോഹൻലാൽ മീശ പിരിച്ചാൽ സിനിമ സൂപ്പർഹിറ്റ്, പേരുദോഷം മുഴുവൻ രഞ്ജിത്തിനും'
ദേവാസുരം, ആറാം തമ്പുരാൻ, രാവണപ്രഭു, ഉസ്താദ്, സ്പരിറ്റ് എന്നിങ്ങനെ നിരവധി ഹിറ്റ് ചിത്രങ്ങൾ. ഈ ചിത്രങ്ങളെല്ലാം പറയുമ്പോൾ നമുക്ക് ഓർമ്മ വരുന്നത് മോഹൻലാൽ - രഞ്ജിത് കൂട്ടുകെട്ട് തന്നെയായിരിക്കും. നാടൻ വേഷത്തിൽ മുണ്ട് ധരിച്ച് മീശയും പിരിച്ച് അഡാറ് ഡയലോഗുമായി എത്തുന്ന ലാലേട്ടൻ രഞ്ജിത്ത് ചിത്രങ്ങളുടെ ഒരു പ്രത്യേകതയാണ്.
താരത്തിന്റെ മീശ പിരിക്കൽ ഹിറ്റാണെങ്കിലും ഇതിൽ ഏറ്റവും കൂടുതൽ പഴിക്കേട്ടയാൾ സംവിധായകൻ രഞ്ജിത് ആകും എന്നതിൽ യാതൊരു സംശയവും വേണ്ട. സാമൂഹമാധ്യമങ്ങളിലെ ചലച്ചിത്ര പ്രേമികളുടെ കൂട്ടായ്മയ്ക്ക് നൽകിയ അഭിമുഖത്തിൽ രഞ്ജിത് ഇക്കാര്യത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണിപ്പോൾ.
ലാലേട്ടൻ മീശ പിരിച്ചാൽ ആ സിനിമ സൂപ്പർ ഹിറ്റാകുമെന്നെ് വിശ്വസിച്ച ഒരു കാലഘട്ടമുണ്ടായിരുന്നു മലയാള സിനിമയ്ക്ക്. അങ്ങനെ വിശ്വസിക്കാൻ കാരണവുമുണ്ടായിരുന്നു. രാജാവിന്റെ മകൻ മുതൽ പിന്നീടുള്ള എല്ലാ ചിത്രങ്ങളും പരിശേധിച്ചാലും ഇത് വ്യക്തമാകും. ലാലേട്ടൻ മീശ പിരിച്ചാൽ ആ സിനിമ 100 ദിവസം തിയേറ്ററുകളിൽ ഒടിയിരിക്കും.
മലയാള സിനിമയിൽ ആദ്യ കാലഘട്ടത്തിൽ മീശ പിരിച്ചിരുന്നത് വില്ലന്മാരും ഹാസ്യ താരങ്ങളുമായിരുന്നു. എന്നാൽ ഇത് രാജാവിന്റെ മകനിൽ എത്തിയപ്പോൾ വിൻസന്റ് ഗോമസ് എന്ന കഥാപാത്രത്തിന് മീശയുടെ അൽപം ഒന്ന് പിരിച്ചു വച്ചാൽ ഭംഗിയുണ്ടാകുമെന്ന് തോന്നി കാണുമായിരിക്കും. ദേവസുരം എന്ന ചിത്രത്തിൽ അത് നന്നായി എന്നു മാത്രമാണ് പറഞ്ഞിരുന്നത്. എന്നാൽ പിന്നീട് 'മോഹൻലാലിനെ മീശ പിരിപ്പിച്ചു' എന്നൊക്കെ പറയുകയായിരുന്നു. മോഹൻലാലിനെ പിന്നീടും മീശ പിരിപ്പിച്ച് ചെയ്ത ചിത്രമായിരുന്നു നരസിംഹമെന്നും രഞ്ജിത്ത് പറഞ്ഞു.