Webdunia - Bharat's app for daily news and videos

Install App

'അദ്ദേഹം നമ്മെ അനുദിനം വിസ്മയിപ്പിച്ചുകൊണ്ടിരിക്കും, അഭിനയത്തിലെന്നപോലെ ജീവിതത്തിലും ഒരു മജീഷ്യനാണ് മമ്മൂക്ക'

'അദ്ദേഹം നമ്മെ അനുദിനം വിസ്മയിപ്പിച്ചുകൊണ്ടിരിക്കും, അഭിനയത്തിലെന്നപോലെ ജീവിതത്തിലും ഒരു മജീഷ്യനാണ് മമ്മൂക്ക'

Webdunia
ശനി, 28 ജൂലൈ 2018 (15:42 IST)
അബ്രഹാമിന്റെ സന്തതികൾ വൻ വിയജമായി തിയേറ്ററുകൾ കീഴടക്കുമ്പോൾ യുവനടനായ രതീഷ് കൃഷ്ണന് മമ്മൂക്കയെക്കുറിച്ച് ചിലത് പറയാനുണ്ട്. മുത്തുഗൗ എന്ന ചിത്രത്തിൽ ചെറിയൊരു വേഷം ചെയ്‌ത് മലയാള സിനിമയിലേക്ക് ഇടം പിടിച്ച കലാകാരനാണ് രതീഷ് കൃഷ്‌ണൻ. എന്നാൽ താരം അബ്രഹാമിന്റെ സന്തതികളിൽ ചെയ്‌ത വേഷം ഹിറ്റായതിന്റെ സന്തോഷത്തിലാണ്.
 
അബ്രഹാമിന്റെ സന്തതികളിൽ എത്തിയ വഴിയെക്കുറിച്ച് രതീഷിന് പറയാൻ ഒരുപാടുണ്ട്. മമ്മൂക്കയുമായുള്ള ചെറിയ ഒരു വാട്സ്‌ആപ് സൗഹൃദം ആണ് നിമയിലേക്കുള്ള എന്റെ വാതില്‍ തുറന്നതെന്ന് രതീഷ് പറയുന്നു.‍ "ദീര്‍ഘ കാലമായുള്ള മ്മൂക്കയുമൊത്തുള്ള ചെറിയ ചെറിയ സംഭാഷണങ്ങളിൽ‍, ഞാന്‍ അഭിനയിച്ച ഷോര്‍ട്ഫിലിമുകളും മിമിക്രി വിഡിയോസും അടക്കം ഞാന്‍ അദ്ദേഹത്തിന്‌ അയച്ചു കൊടുത്തിരുന്നു.
 
പെട്ടെന്ന് ഒരുദിവസം അപ്രതീക്ഷിതമായി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്നെ വിളിക്കുകയായിരുന്നു. മമ്മൂക്കയുടെ നിർദ്ദേശമനുസരിച്ച് പുതിയതായി ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിലേക്കുള്ള ക്ഷണം. ശരിക്കും ആ നിമിഷങ്ങള്‍ എനിക്കിപ്പോഴും വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല. അതൊക്കെ ഇക്ക കാണുന്നുണ്ടായിരുന്നു എന്ന് അറിഞ്ഞപ്പോൾ, സത്യത്തില്‍ എനിക്ക് കുറച്ച്‌ നാളത്തേയ്ക്ക് ഉറക്കം ഇല്ലായിരുന്നു. സംഭവിക്കേണ്ട സമയത്ത് എല്ലാം സംഭവിക്കും എന്ന് വിശ്വസിക്കുകയും സ്വപ്നം കാണുകയും ചെയ്യുന്ന ആളാന് ഞാൻ‍. സിനിമ ഒരുപാട് മോഹിപ്പിച്ചപ്പോഴും ഇത്തരത്തിലൊരു നല്ല തുടക്കം വിദൂര സ്വപ്നം മാത്രമായിരുന്നു.
 
നമ്മള്‍ വിചാരിക്കുന്നതിനേക്കാള്‍ ആഴവും പരപ്പും ഏറെയുള്ളൊരു വ്യക്തിത്വമാണ് മമ്മൂക്കയ്‌ക്ക്. ഞാന്‍ പലപ്പോഴും ആലോചിക്കും ഇത്ര ഉയരത്തിലുള്ളൊരാള്‍ക്കു മറ്റുള്ളവരുടെ കാര്യങ്ങളില്‍ കരുതലും ശ്രദ്ധയും കൊടുക്കാന്‍ എങ്ങനെ കഴിയുന്നെന്ന്. ആരെയും അദ്ദേഹം ശ്രദ്ധിക്കുന്നില്ല എന്നാണ് നമ്മള്‍ ഓര്‍ക്കുക. പക്ഷെ അദ്ദേഹം നമ്മെ അനുദിനം വിസ്മയിപ്പിച്ചുകൊണ്ടിരിക്കും. അഭിനയത്തിലെന്നപോലെ ജീവിതത്തിലും ഒരു മജീഷ്യനാണ് മമ്മൂക്ക."- ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

സര്‍ക്കാര്‍ ആശുപത്രികളില്‍ ഇനി ഡിജിറ്റലായി പണമടയ്ക്കാം; ഓണ്‍ലൈനായി ഒപി ടിക്കറ്റ്

ട്രെയിനില്‍ മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങി കിടന്ന ഒരു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി; പ്രതികയെ പിടികൂടിയത് സംശയം തോന്നിയ ഓട്ടോഡ്രൈവര്‍മാര്‍

സുരേഷ് ഗോപി മാധ്യമങ്ങളോട് മാന്യമായി പെരുമാറണം: രമേശ് ചെന്നിത്തല

ഒഡീഷയില്‍ മലയാളി വൈദികനെ പോലീസ് പള്ളിയില്‍ കയറി മര്‍ദ്ദിച്ചു

മലപ്പുറം ജില്ല പ്രത്യേക രാജ്യവും സംസ്ഥാനവും: വിവാദ പ്രസ്ഥാവനയുമായി വെള്ളാപ്പള്ളി നടേശന്‍

അടുത്ത ലേഖനം
Show comments