Webdunia - Bharat's app for daily news and videos

Install App

മോഹന്‍ലാലിനൊപ്പം 'ആര്‍.ഡി.എക്‌സ്' നിര്‍മ്മാതാവ്, പ്രതീക്ഷയോടെ ആരാധകര്‍, നടന് പിറന്നാള്‍ ആശംസ നേര്‍ന്ന് സോഫിയ പോള്‍

കെ ആര്‍ അനൂപ്
ചൊവ്വ, 21 മെയ് 2024 (15:59 IST)
മിന്നല്‍ മുരളിക്ക് ശേഷം വീക്കെന്‍ഡ് ബ്ലോക്ക് ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോള്‍ നിര്‍മ്മിച്ച ആര്‍.ഡി.എക്‌സും വന്‍ വിജയമായി മാറിയിരുന്നു. പുതിയ സിനിമകളുടെ പണിപ്പുരയിലാണ് സോഫിയ പോളും വീക്കെന്‍ഡ് ബ്ലോക്ക് ബസ്റ്റേഴ്‌സും. മലയാളത്തിന്റെ താര രാജാവ് മോഹന്‍ലാലിനൊപ്പം ഒരു സിനിമ ചെയ്യുക എന്നത് ഏവരുടെയും സ്വപ്നമാണ്. അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കുക എന്നത് ഒരു സ്വപ്ന സാക്ഷാത്കാരമാണെന്ന് സോഫിയ പോള്‍ പറയുന്നു. മോഹന്‍ലാലിന് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ട് സോഫിയ ഒരു കുറിപ്പ് പങ്കുവെച്ചു. 
 
'ലാലേട്ടന് ജന്മദിനാശംസകള്‍! മോഹന്‍ലാല്‍ നാല് പതിറ്റാണ്ടിലേറെയായി മലയാള സിനിമയെ നിര്‍വചിച്ച ഒരു യഥാര്‍ത്ഥ ഐക്കണും ഇതിഹാസവുമാണ്. ഈ വര്‍ഷങ്ങളില്‍ അദ്ദേഹം അനശ്വരമാക്കിയ നിരവധി കഥാപാത്രങ്ങളും മാനറിസങ്ങളും ഡയലോഗുകളും തലമുറകള്‍ അറിഞ്ഞും അറിയാതെയും അനുകരിക്കുന്നു, അത് തുടരും. അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കുക എന്നത് ഒരു സ്വപ്ന സാക്ഷാത്കാരമായിരുന്നു. നിങ്ങള്‍ക്ക് അതിശയിപ്പിക്കുന്ന സിനിമകളുടെയും അനുഗ്രഹങ്ങളുടെയും മറ്റൊരു മഹത്തായ വര്‍ഷം ആശംസിക്കുന്നു',-സോഫിയ പോള്‍ കുറിച്ചു.
 
 
'ആര്‍.ഡി.എക്‌സ്' വന്‍ വിജയമായതിന് പിന്നാലെ നിര്‍മ്മാതാക്കളായ വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് പുതിയ ചിത്രം പ്രഖ്യാപിച്ചത് അടുത്തിടെയായിരുന്നു. 'പ്രൊഡക്ഷന്‍ നമ്പര്‍ 7' എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. സോഫിയ പോള്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിലും നായകന്‍ ആന്റണി വര്‍ഗീസ് തന്നെ. നവാഗതനായ അജിത്ത് മാമ്പള്ളിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. കടല്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഒരു റിവഞ്ച് ആക്ഷന്‍ ഡ്രാമയാണ് ചിത്രം . റോയലിന്‍ റോബര്‍ട്ട്, സതീഷ് തോന്നക്കല്‍, അജിത് മാമ്പള്ളി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംഗീതം പശ്ചാത്തല സംഗീതം സാം സി.എസ്.
 
ആര്‍ഡിഎക്‌സ് പോലെ തന്നെ വലിയ പ്രതീക്ഷയാണ് ആരാധകര്‍ക്ക്. വിശാലമായ ക്യാന്‍വാസില്‍ ബിഗ് ബജറ്റില്‍ തന്നെയാണ് ചിത്രം ഒരുങ്ങുന്നത്.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ആശാവര്‍ക്കര്‍മാര്‍ക്ക് ആന്ധ്ര സര്‍ക്കാര്‍ ഉയര്‍ന്ന ആനുകൂല്യം പ്രഖ്യാപിച്ചതോടെ സമ്മര്‍ദ്ദത്തിലായി കേരളം

കോട്ടയത്ത് നാലുവയസുകാന്‍ കഴിച്ച ചോക്ലേറ്റിലെ ലഹരി ആരോപണം തള്ളി പോലീസ്

സെലന്‍സ്‌കി അമേരിക്കയോട് പരസ്യമായി മാപ്പുപറയുമെന്ന് വൈറ്റ് ഹൗസിന്റെ പ്രതീക്ഷ; അക്രമി ആരാണെന്ന് ഓര്‍ത്തിരിക്കണമെന്ന് സെലന്‍സ്‌കി

കേരളത്തില്‍ മൂന്നാം തവണയും എല്‍ഡിഎഫ് വിജയിക്കും, ഒറ്റയ്ക്ക് 50ശതമാനം വോട്ട് നേടുകയെന്നതാണ് ലക്ഷ്യം: എംവി ഗോവിന്ദന്‍

'സഹിക്കാന്‍ വയ്യേ ഈ ചൂട്'; താപനില ഇനിയും ഉയരുമെന്ന് മുന്നറിയിപ്പ്, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

അടുത്ത ലേഖനം
Show comments