Select Your Language

Notifications

webdunia
webdunia
webdunia
Saturday, 26 April 2025
webdunia

ഒരേയൊരു ലാല്‍,വര്‍ഷങ്ങളുടെ കൂട്ട്, ഒന്നിച്ച് വീണ്ടും ക്യാമറയ്ക്ക് മുന്നില്‍, മോഹന്‍ലാലിനൊപ്പം സന്തോഷത്തോടെ ശോഭന

The one and only Lal

കെ ആര്‍ അനൂപ്

, ചൊവ്വ, 21 മെയ് 2024 (11:50 IST)
മോഹന്‍ലാലിന്റെ നായികയായി ശോഭന എത്തുന്ന വാര്‍ത്തയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. വര്‍ഷങ്ങളുടെ ആരാധകരുടെ കാത്തിരിപ്പാണ് അവസാനിക്കുന്നത്. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന 'എല്‍ 360' രജപുത്ര രഞ്ജിത് നിര്‍മിക്കും. മോഹന്‍ലാല്‍ ശോഭന കോമ്പിനേഷനില്‍ ഒരുങ്ങുന്ന ഒരു സിനിമ കൂടി വരുന്ന ത്രില്ലിലാണ് ഏവരും. നിലവില്‍ ചിത്രീകരണം പുരോഗമിക്കുകയാണ്. ഇപ്പോഴിതാ മോഹന്‍ലാലിന് പിറന്നാള്‍ ആശംസകളുമായി എത്തിയിരിക്കുകയാണ് ശോഭന.
 
ഒരിക്കല്‍ കൂടി മോഹന്‍ലാലിനൊപ്പം സിനിമയുടെ ഭാഗമാകാന്‍ സാധിച്ചതിലു ള്ള സന്തോഷമാണ് ശോഭന ആശംസ കുറിപ്പിലൂടെ പങ്കുവെച്ചത്.'എല്‍ 360'ല്‍ മോഹന്‍ലാലിന്റെ ഭാര്യയായി ശോഭന വേഷമിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
മോഹന്‍ലാലും ശോഭനയും ഒടുവിലായി ഒന്നിച്ചത് സാഗര്‍ ഏലിയാസ് ജാക്കി എന്ന ചിത്രത്തിനു വേണ്ടിയായിരുന്നു. 2009 ലാണ് സിനിമ പുറത്തിറങ്ങിയത്. 2004ല്‍ പുറത്തിറങ്ങിയ മാമ്പഴക്കാലം എന്ന ചിത്രത്തിലും രണ്ടാളും ജോഡികളായി എത്തിയിരുന്നു.
 
അഭിനയം പോലെ തന്നെ നൃത്തത്തിലും താല്പര്യമുള്ള ശോഭന സിനിമയില്‍ സജീവമായിരുന്നില്ല.നൃത്തത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു താരം. 2020ല്‍ പുറത്തിറങ്ങിയ 'വരനെ ആവശ്യമുണ്ട്'എന്ന സിനിമയിലാണ് ശോഭനയെ ഒടുവില്‍ കണ്ടത്.സുരേഷ് ഗോപിയാണ് ചിത്രത്തിലെ നായകന്‍. ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിച്ച ചിത്രം മികച്ച ബോക്‌സ് ഓഫീസ് വിജയം കരസ്ഥമാക്കി.
 
ചെന്നൈയില്‍ നൃത്ത വിദ്യാലയം നടത്തുകയാണ് ശോഭന. നിരവധി നൃത്ത പരിപാടികള്‍ താരം അവതരിപ്പിക്കാറുണ്ട്.മകള്‍ അനന്തനാരായണിക്കൊപ്പം ശോഭന നൃത്ത വേദിയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തീപാറും! ഇന്ത്യ മുഴുവന്‍ ഓളമുണ്ടാക്കാന്‍ ഖുറേഷി എബ്രഹാം, എത്തുന്നത് 5 ഭാഷകളില്‍, റിലീസ് 2024 ല്‍ തന്നെ