Select Your Language

Notifications

webdunia
webdunia
webdunia
webdunia

പിറന്നു മോളിവുഡില്‍ വീണ്ടുമൊരു 100 കോടി ! ആഘോഷിക്കാം മലയാളി പ്രേക്ഷകരെ...

Aadujeevitham

കെ ആര്‍ അനൂപ്

, ശനി, 6 ഏപ്രില്‍ 2024 (09:10 IST)
Aadujeevitham
ആദ്യം പ്രേമലു പിന്നെ മഞ്ഞുമ്മല്‍ ബോയ്‌സ് ദാ ഇപ്പോള്‍ ആടുജീവിതവും 100 കോടി ക്ലബ്. 2024 പിറന്ന നാലു മാസങ്ങള്‍ ആകുമ്പോഴേക്കും 3 മലയാള സിനിമകള്‍ 100 കോടി തൊട്ടു. ഈ വിജയങ്ങള്‍ മോളിവുഡ് എന്നെന്നും നെഞ്ചോട് ചേര്‍ത്തുവയ്ക്കും. ആടുജീവിതം 100കോടിയില്‍ കൂടുതല്‍ കളക്ഷന്‍ ആഗോളതലത്തില്‍ നേടിയ വിവരം പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് പുറത്തുവിട്ടത്. മാര്‍ച്ച് 28നാണ് ആടുജീവിതം പ്രദര്‍ശനത്തിന് എത്തിയത്. അതിവേഗം 100 കോടി ക്ലബ്ബില്‍ എത്തുന്ന മലയാള ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് ഈ നേട്ടത്തിന്.
 
 9 ദിവസം കൊണ്ടാണ് ഈ നേട്ടത്തില്‍ എത്തിയത്. പൃഥ്വിരാജിന്റെ ആദ്യത്തെ നൂറുകോടി ചിത്രമാണ് ഇത്.നടന്‍ സംവിധാനം ചെയ്ത ലൂസിഫര്‍ 100കോടി ക്ലബ്ബില്‍ എത്തിയിരുന്നുവെങ്കിലും അതില്‍ മോഹന്‍ലാലായിരുന്നു നായകന്‍. 
 
 
യുകെയില്‍ മലയാളത്തിന്റെ എക്കാലത്തെയും മികച്ച കളക്ഷന്‍ പൃഥ്വിരാജ് ചിത്രത്തിന്റെ പേരില്‍ എഴുതിച്ചേര്‍ക്കപ്പെട്ടു. അതായത് മഞ്ഞുമ്മല്‍ ബോയ്‌സിനെയാണ് ആടുജീവിതം യുകെയില്‍ വീഴ്ത്തിയത്.
 
യുകെ, അയര്‍ലാന്‍ഡ് ബോക്‌സ് ഓഫീസിലും വന്‍ കുതിപ്പാണ് ആടുജീവിതം കാഴ്ചവെക്കുന്നത്. ഇവിടങ്ങളില്‍ മലയാള സിനിമ വന്‍ നേട്ടങ്ങള്‍ ഉണ്ടാക്കാറുണ്ട്. മഞ്ഞുമ്മല്‍ ബോയ്‌സ് 42 ദിവസങ്ങള്‍ കൊണ്ട് ആകെ നേടിയത് 8.006 കോടി രൂപയാണ്. ഇത് വെറും ഏഴു ദിവസം കൊണ്ട് ആടുജീവിതം മറികടന്നു.യുകെയിലും അയര്‍ലാന്‍ഡില്‍ നിന്നുമായി 8,07 കോടി മഞ്ഞുമ്മല്‍ ബോയ്‌സ് നേടിയപ്പോള്‍ മൂന്നാമതുള്ള ചിത്രമായ 2018 അവിടെ നിന്ന് 7.90 കോടിയാണ് സ്വന്തമാക്കിയിരിക്കുന്നത്.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പോലീസ് ഓഫീസറായി ഭാവന, കേസ് ഓഫ് കൊണ്ടാന ഒടിടിയില്‍