Webdunia - Bharat's app for daily news and videos

Install App

നടി രേഖയുടെ മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം; തന്നെ വിളിച്ചിട്ടില്ലെന്ന് ഭർത്താവ്, കാരണം പിടികിട്ടാതെ പൊലീസ്

നടി രേഖ മരിച്ചിട്ട് രണ്ട് ദിവസമായി; കാരണം പിടികിട്ടാതെ പൊലീസ്

Webdunia
ഞായര്‍, 13 നവം‌ബര്‍ 2016 (12:34 IST)
പ്രമുഖ നടി രേഖ മോഹന്‍റെ മരണം സിനിമാ, സീരിയല്‍ രംഗത്ത് വലിയ നടുക്കമാണ് ഉണ്ടാക്കിയിരിക്കുന്നത്. തൃശൂരിലെ ശോഭാ സിറ്റിയിലെ സ്വന്തം ഫ്ലാറ്റിലാണ് രേഖയുടെ മൃതദേഹം കണ്ടെത്തിയത്. ഡൈനിംഗ് ടേബിളിൽ തല ചായ്ച്ച രീതിയിലാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചിട്ട് രണ്ട് ദിവസമായെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
 
രേഖയെ രണ്ടുദിവസമായി പുറത്ത് കണ്ടിരുന്നില്ലെന്നാണ് അയല്‍‌വാസികള്‍ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. എന്നാല്‍ ഏതെങ്കിലും ഷൂട്ടിങ്ങ് തിരക്കിലായിരിക്കുമെന്ന് കരുതി അയല്‍‌വാസികള്‍ അന്വേഷിച്ചതുമില്ല. വിദേശത്തുള്ള ഭർത്താവിനെ ഫോണിൽ വിളിച്ചിട്ട് രണ്ട് ദിവസമായി. ഭര്‍ത്താവ് ആവശ്യപ്പെട്ടതനുസരിച്ച് സെക്യൂരിറ്റി ജീവനക്കാരനാണ് ഫ്ലാറ്റ് തുറന്ന് നോക്കിയത്. അപ്പോഴാണ് രേഖ മരിച്ചതായ വിവരം അറിയുന്നത്. 
 
മരണകാരണം അറിവായിട്ടില്ല. വിയ്യൂര്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
വിരലടയാള വിദഗ്ധരും പൊലീസും ചേർന്ന് ഇൻക്വസ്റ്റ് പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി. ഉദ്യാനപാലകന്‍, നീ വരുവോളം, ഒരു യാത്രാമൊഴി തുടങ്ങി നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. രേഖ മോഹന്‍റെ ‘മായമ്മ’ എന്ന സീരിയല്‍ കഥാപാത്രം ഏറെ പ്രശസ്തമാണ്.
 

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

അമേരിക്കയില്‍ യാത്രാവിമാനം സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചുണ്ടായ അപകടം; മരണപ്പെട്ടവരില്‍ 14 സ്‌കേറ്റിംഗ് താരങ്ങളും

നിയമസഭാ തിരെഞ്ഞെടുപ്പിന് 5 ദിവസം മാത്രം, ഡൽഹിയിൽ ഏഴ് AAP എംഎൽഎമാർ രാജിവെച്ചു

വിഴിഞ്ഞത്ത് ബസില്‍ നിന്ന് കൈ പുറത്തേക്കിട്ട് യാത്ര ചെയ്ത മധ്യവയസ്‌കന്റെ കൈയറ്റു; രക്തം വാര്‍ന്ന് ദാരുണാന്ത്യം

വള്ളിക്കുന്നത്ത് പേപ്പട്ടിയുടെ ആക്രമണം; നാലുപേര്‍ക്ക് ഗുരുതര പരിക്ക്

കൈക്കൂലി: 3000 രൂപാ വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ പിടിയിൽ

അടുത്ത ലേഖനം
Show comments