Select Your Language

Notifications

webdunia
webdunia
webdunia
webdunia

നടിമാരായ ആര്യയും അര്‍ച്ചനയും തമ്മിലുള്ള ബന്ധമറിയുമോ? ഇരുവരും നാത്തൂന്‍മാരായിരുന്നു ! ഇപ്പോള്‍ അടുത്ത സുഹൃത്തുക്കള്‍

അര്‍ച്ചനയുടെ അച്ഛന്‍ മലയാളിയും അമ്മ നേപ്പാളിയുമാണ്

Relationship Between Arya and Archana
, ശനി, 23 സെപ്‌റ്റംബര്‍ 2023 (10:26 IST)
മലയാളികള്‍ക്ക് ടെലിവിഷനിലൂടെ ഏറെ സുപരിതയായ രണ്ട് താരങ്ങളാണ് അര്‍ച്ചന സുശീലനും ആര്യ ബാബുവും. രണ്ട് പേരും ബിഗ് ബോസ് ഷോയിലൂടെയാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. ഇരുവരും വളരെ അടുത്ത സുഹൃത്തുക്കളാണ്. എന്നാല്‍, ആര്യയും അര്‍ച്ചനയും തമ്മില്‍ മറ്റൊരു ബന്ധമുണ്ട്. അര്‍ച്ചനയുടെ സഹോദരന്‍ രോഹിത്ത് ആണ് ആര്യയുടെ മുന്‍ ഭര്‍ത്താവ്. അതായത് അര്‍ച്ചനയുടെ നാത്തൂനായിരുന്നു ആര്യ. 
 
അര്‍ച്ചനയുടെ അച്ഛന്‍ മലയാളിയും അമ്മ നേപ്പാളിയുമാണ്. താരത്തിന്റെ പിതാവ് സുശീലന്‍ കൊല്ലംകാരനാണ്. അമ്മയുടെ നാട് കാഠ്മണ്ഡുവും. താരത്തിന് രണ്ടു സഹോദരങ്ങളില്‍ ഒരാളാണ് രോഹിത് സുശീലന്‍. കല്പന സുശീലനാണ് മറ്റൊരു സഹോദരി. 
 
ആര്യയും രോഹിത്തും തമ്മിലുള്ള വിവാഹ ശേഷം അര്‍ച്ചനയും ആര്യയും തമ്മിലുള്ള സൗഹൃദം കൂടുതല്‍ ബലപ്പെട്ടു. എന്നാല്‍, ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം ആര്യയും രോഹിത്തും നിയമപരമായി ബന്ധം വേര്‍പ്പെടുത്തി. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നായിരുന്നു വിവാഹമോചനം. ആര്യയും രോഹിത്തും വിവാഹബന്ധം വേര്‍പ്പെടുത്തിയ ശേഷവും അടുത്ത സുഹൃത്തുക്കളായി തുടര്‍ന്നു. മാത്രമല്ല, ആര്യയും അര്‍ച്ചനയും തങ്ങളുടെ സൗഹൃദം തുടര്‍ന്നു. രോഹിത്ത് പിന്നീട് രണ്ടാമത് വിവാഹിതനായി. 
 
2008 ലാണ് ആര്യയും ഐടി എഞ്ചിനീയറായ രോഹിത് സുശീലനും വിവാഹിതരായത്. 2018 ല്‍ ഇരുവരും വിവാഹമോചിതരായി. റോയ എന്നാണ് ഇരുവരുടെയും മകളുടെ പേര്. മകള്‍ ഇപ്പോള്‍ ആര്യക്കൊപ്പമാണ്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അന്ന് ലഭിച്ചത് വെറും രണ്ടായിരം രൂപ; ചെമ്മീനില്‍ അഭിനയിച്ചതിനു മധുവിന്റെ പ്രതിഫലം !