മരക്കാർ അറബിക്കടലിന്റെ സിംഹം മാർച്ച് 19ന് തീയറ്ററുകളിലേക്ക് !

Webdunia
ചൊവ്വ, 1 ഒക്‌ടോബര്‍ 2019 (16:04 IST)
സിനിമയുടെ പ്രഖ്യാപനം മുതൽ ആരാധകർ ആഘോഷമാക്കിയ ചിത്രമാണ് മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം. മലയാളത്തിലെ തന്നെ വലിയ ബജറ്റിൽ ഒരുങ്ങുന്ന ചിത്രങ്ങളിൽ ഒന്നാണ് മരാക്കാർ. ഇപ്പോഴിതാ ആരാധകരെ ആവേശത്തിലാക്കി ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യപിച്ചിരിക്കുകയാണ്. അടുത്ത വർഷം മാർച്ച് 19നാണ് സിനിമ തീയറ്ററുകളിൽ എത്തുക.    
 
സിനിമയുടെ ലൊക്കേഷൻ ചിത്രങ്ങൾക്കും വീഡിയോകൾക്കുമെല്ലാം വലിയ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. കോഴിക്കോട് സാമൂതിരിയുടെ നാവികപ്പടയുടെ തലവൻ കുഞ്ഞാലി മരക്കാർമാരുടെ കഥയാണ് സിനിമ പറയുന്നത്. മഞ്ജു വാര്യര്‍, പ്രഭു, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, അര്‍ജുന്‍ സര്‍ജ, കീര്‍ത്തി സുരേഷ് തുടങ്ങി വലിയ താരനിര തന്നെ സിനിമയിൽ വേഷമിടുന്നുണ്ട്. 
 
വിവാദങ്ങൾക്കിടയിലാണ് മരക്കാറിന്റെ പ്രഖ്യാപനം ഉണ്ടായത്. സന്തോഷ് ശിവൻ മമ്മൂട്ടിയെ നായകനാക്കി മരക്കാർ ചെയ്യുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിനിടയിലാണ് പ്രിയദർശൻ മരക്കാർ അറബിക്കടലിന്റെ സിംഹം പ്രഖ്യാപിച്ചത്. ഇതോടെ. സന്തോഷ് ശിവൻ മരക്കാൻ സിനിമ ഉപേക്ഷിക്കുകയായിരുന്നു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

Breaking News: നടിയെ ആക്രമിച്ച കേസ്, ഡിസംബര്‍ എട്ടിനു വിധി; ദിലീപിനു നിര്‍ണായകം

രാഹുല്‍ പാര്‍ട്ടിക്ക് പുറത്താണ്, തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങുന്നത് ശരിയല്ല: അതൃപ്തി പ്രകടമാക്കി രമേശ് ചെന്നിത്തല

കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യുന്നതില്‍ ഒരു തടസ്സവുമില്ല: കെ മുരളീധരന്‍

മത്സരിക്കാന്‍ ആളില്ല! തിരുവനന്തപുരം ജില്ലയില്‍ 50ഇടങ്ങളില്‍ വോട്ട് തേടാതെ ബിജെപി

എന്‍ വാസുവിനെ വിലങ്ങണിയിച്ച് കോടതിയില്‍ എത്തിച്ചു; പോലീസുകാര്‍ക്കെതിരെ നടപടിക്ക് സാധ്യത

അടുത്ത ലേഖനം
Show comments