Webdunia - Bharat's app for daily news and videos

Install App

'ആരുടെ തലയാണ് പൊട്ടിയത്? ഞങ്ങള്‍ ഹാപ്പിയാണ്'; ലൊക്കേഷനില്‍ വഴക്കുണ്ടായിട്ടില്ലെന്ന് രഞ്ജിനിയും സജിതയും

' ഞങ്ങള്‍ ഹാപ്പിയാണ്, ഞങ്ങള്‍ എന്‍ജോയ് ചെയ്യുന്നു. ഞങ്ങളുടെ പ്രൊജക്ടിനെ സപ്പോര്‍ട്ട് ചെയ്യുക,' എന്നാണ് വീഡിയോയില്‍ നടി സജിത ബേട്ടി പറയുന്നത്

രേണുക വേണു
വ്യാഴം, 25 ജൂലൈ 2024 (10:52 IST)
Renjini and Sajitha Betti

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന 'ചന്ദ്രികയില്‍ അലിയുന്ന ചന്ദ്രകാന്തം' സീരിയലിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ നടിമാര്‍ തമ്മില്‍ തര്‍ക്കമുണ്ടായതായി കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇത് വ്യാജമാണെന്നും തങ്ങള്‍ തമ്മില്‍ യാതൊരു പ്രശ്‌നവും ഇല്ലെന്നും സീരിയലിലെ അഭിനേതാക്കളായ രഞ്ജിനിയും സജിത ബേട്ടിയും പറഞ്ഞു. സീരിയല്‍ ലൊക്കേഷനില്‍ നിന്നുള്ള വീഡിയോ പങ്കുവെച്ചാണ് ഇരുവരും കഴിഞ്ഞ ദിവസം പുറത്തുവന്ന വാര്‍ത്തകളെ നിഷേധിച്ചത്. 
 
' ഇപ്പോള്‍ ആര്‍ക്കാണ് തല പൊട്ടിയത്? എനിക്കാണോ ബേട്ടിക്കാണോ? രണ്ട് പേരുടെയും തല നന്നായിട്ടുണ്ടല്ലോ. എനിക്കറിയില്ല, എന്തൊക്കെ ന്യൂസാണ് പുറത്തുവരുന്നതെന്ന്. ഇവിടെ ഷൂട്ട് നന്നായി നടക്കുന്നുണ്ട്. എന്തൊക്കെയാണ് സംഭവിക്കുന്നതെന്ന് ഞങ്ങള്‍ക്ക് അറിയില്ല. ഇന്നലെ വന്ന ന്യൂസ് വ്യാജമാണ്. എന്തായാലും ഇന്നലെ വന്ന ന്യൂസ് നന്നായി കാരണം ഞങ്ങളുടെ സീരിയലിന്റെ റേറ്റിങ് കൂടിയല്ലോ,' രഞ്ജിനി പറഞ്ഞു. 
 
' ഞങ്ങള്‍ ഹാപ്പിയാണ്, ഞങ്ങള്‍ എന്‍ജോയ് ചെയ്യുന്നു. ഞങ്ങളുടെ പ്രൊജക്ടിനെ സപ്പോര്‍ട്ട് ചെയ്യുക,' എന്നാണ് വീഡിയോയില്‍ നടി സജിത ബേട്ടി പറയുന്നത്. 
 

ചിത്രീകരണം നടക്കുന്ന വെള്ളയാണിയിലെ വീട്ടില്‍ വച്ച് പ്രമുഖ സിനിമാ - സീരിയല്‍ താരങ്ങളായ നടി രഞ്ജിനിയും സജിത ബേട്ടിയും തമ്മില്‍ സീനിയോറിറ്റിയെ ചൊല്ലി തര്‍ക്കമുണ്ടായെന്നാണ് വാര്‍ത്തകള്‍ പുറത്തുവന്നത്. ഇതോടെ സീരിയലിന്റെ ചിത്രീകരണം നിര്‍ത്തിവച്ചെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
 
ചിത്രം, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, കോട്ടയം കുഞ്ഞച്ചന്‍ തുടങ്ങിയ സൂപ്പര്‍ഹിറ്റ് സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് രഞ്ജിനി. ഇപ്പോള്‍ സീരിയല്‍ രംഗത്തും സജീവമാണ്. ബാലതാരമായി മലയാളത്തിലേക്ക് എത്തിയ സജിത ബേട്ടി തെങ്കാശിപ്പട്ടണം, മേലേവാര്യത്തെ മാലാഖക്കുട്ടികള്‍, റെഡ് സല്യൂട്ട്, ഈ പട്ടണത്തില്‍ ഭൂതം, സീനിയേഴ്സ്, താപ്പാന തുടങ്ങി നിരവധി സിനിമകളുടെ ഭാഗമായിട്ടുണ്ട്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

സര്‍ക്കാര്‍ ആശുപത്രികളില്‍ ഇനി ഡിജിറ്റലായി പണമടയ്ക്കാം; ഓണ്‍ലൈനായി ഒപി ടിക്കറ്റ്

ട്രെയിനില്‍ മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങി കിടന്ന ഒരു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി; പ്രതികയെ പിടികൂടിയത് സംശയം തോന്നിയ ഓട്ടോഡ്രൈവര്‍മാര്‍

സുരേഷ് ഗോപി മാധ്യമങ്ങളോട് മാന്യമായി പെരുമാറണം: രമേശ് ചെന്നിത്തല

ഒഡീഷയില്‍ മലയാളി വൈദികനെ പോലീസ് പള്ളിയില്‍ കയറി മര്‍ദ്ദിച്ചു

മലപ്പുറം ജില്ല പ്രത്യേക രാജ്യവും സംസ്ഥാനവും: വിവാദ പ്രസ്ഥാവനയുമായി വെള്ളാപ്പള്ളി നടേശന്‍

അടുത്ത ലേഖനം
Show comments