‘പാതിരാത്രി ഫോണിലേയ്ക്ക് മിസ്ഡ് കോൾ അടിക്കുകയും മോശപ്പെട്ട മെസേജുകൾ അയക്കുകയും ചെയ്തു‘- സിദ്ദിഖിനെതിരെ മാത്രമല്ല രേവതി ആരോപണം ഉന്നയിച്ചത്

സിദ്ദിഖ് തിയേറ്ററിൽ വെച്ച് മോശമായി പെരുമാറിയെന്ന് പറഞ്ഞ രേവതി സമ്പത്ത് ആര്?

Webdunia
ബുധന്‍, 22 മെയ് 2019 (12:21 IST)
നടന്‍ സിദ്ദിഖിനെതിരെ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ച് നടി രേവതി സമ്പത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് വന്നത് മുതൽ മലയാളി സൈബർ ലോകം ഉണർന്നിരിക്കുകയാണ്. നടിക്കെതിരെ അശ്ലീല ചുവയുള്ള സംഭാഷണ, കമന്റുകളാണ് ഫേസ്ബുക്ക് വാളിലും സമാന വാർത്ത റിപ്പോർട്ട് ചെയ്ത മാധ്യമങ്ങളുടെ കമന്റ് ബോക്സിലും നിറയെ. 
 
മുമ്പ് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ സിദ്ദിഖും കെപിഎസി ലളിതയും മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വന്ന് നടത്തിയ പ്രതികരണത്തിന്റെ വീഡിയോ പങ്കുവച്ചായിരുന്നു രേവതിയുടെ ഫേസ്ബുക്ക് കുറിപ്പ്.  നടന്‍, സിദ്ദഖ് 2016-ല്‍ തിരുവനന്തപുരം നിള തിയേറ്ററില്‍ വച്ച് ‘സുഖയിരിക്കട്ടെ’ എന്ന ചിത്രത്തിന്റെ പ്രിവ്യൂവില്‍ എന്നെ ലൈംഗികമായി ആക്രമിച്ചു. അദ്ദേഹത്തിന്റെ വാക്കുകള്‍ കൊണ്ടുള്ള ലൈംഗിക അധിക്ഷേപങ്ങള്‍ ഇരുപത്തിയൊന്നുകാരിയായ എന്നെ മാനസികമായി തളര്‍ത്തിയെന്നായിരുന്നു രേവതി കുറിച്ചത്.
 
വനിതാ കൂട്ടായ്മയായ ഡ ബ്ല്യു സി സി കെട്ടിച്ചമച്ച കഥയാണെന്നാണ് ഒരു കൂട്ടം ആളുകൾ വാദിക്കുന്നത്. എന്നാൽ, രേവതി ഇതിനു മുൻപും തനിക്ക് നേരിടേണ്ടി വന്ന ലൈംഗിക അതിക്രമം തുറന്നു പറഞ്ഞിട്ടുള്ള ആളാണ്. മീ ടൂ വിവാദമായ സമയത്ത് സംവിധായകൻ രാജേഷ് ടച്ച്റിവറിനെതിരെ മീ ടൂ വെളിപ്പെടുത്തൽ നടത്തിയിരുന്നു രേവതി. 
 
സംവിധായകൻ രാജേഷ് ടച്ച്റിവറിൽ നിന്ന് മാനസികമായ അധിക്ഷേപവും അപമാനവും ലൈംഗികച്ചുവയുള്ള സംഭാഷണങ്ങളും ലിംഗവിവേചനവും ബ്ലാക്ക്മെയിലിങ്ങും നേരിടേണ്ടിവന്നിരുന്നുവെന്ന് രേവതി ആരോപിച്ചിരുന്നു.  സംവിധായകൻ പാതിരാത്രി തന്റെ ഫോണിലേയ്ക്ക് മിസ്ഡ് കോൾ അടിക്കുകയും മോശപ്പെട്ട മെസേജുകൾ അയക്കുകയും ചെയ്തുവെന്നും രേവതി പറഞ്ഞു. ഇതിനെയെല്ലാം ചോദ്യം ചെയ്ത തന്നെ ഒറ്റപ്പെടുത്തുകയും ബ്ലാക്ക്മെയിൽ ചെയ്യുകയുമാണ് സംവിധായകനും നിർമാതാവും ചില അഭിനേതാക്കളും ചെയ്തതെന്നും രേവതി പറഞ്ഞു.
 
ഇപ്പോൾ സിദ്ദിഖിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് നടി രംഗത്ത് വന്നതോടെ താരത്തിന്റെ മീ ടൂ വെളിപ്പെടുത്തലും ശ്രദ്ധേയമാകുന്നുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമം; യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വീട്ടില്‍ നിന്ന് ഭക്ഷണ കിറ്റുകള്‍ പിടിച്ചെടുത്തു

സ്വര്‍ണം വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പണികിട്ടും!

എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തതിന്റെ ഒന്നാം വാര്‍ഷികത്തില്‍ രാഹുല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്ത്

എംഎല്‍എ സ്ഥാനം രാജിവെക്കണമോ എന്നത് രാഹുല്‍ തീരുമാനിക്കണം; പുറത്താക്കലിന് പിന്നാലെ പ്രതികരണവുമായി കെസി വേണുഗോപാല്‍

Rahul Mamkootathil: രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

അടുത്ത ലേഖനം
Show comments