Rifle Club: 'ആഷിഖ് അബു ഫീല്‍ഡ് ഔട്ട് ആയെന്നു പറഞ്ഞവരൊക്കെ എവിടെ'; റൈഫിള്‍ ക്ലബ് കൊളുത്തി
വളരെ ചെറിയൊരു പ്ലോട്ടിനെ ക്യാരക്ടര്‍ ഡീറ്റെയ്‌ലിങ്ങിലൂടെ ഗംഭീര സിനിമയാക്കാന്‍ ആഷിഖ് അബുവിന് സാധിച്ചിട്ടുണ്ടെന്ന് എക്‌സ് പ്ലാറ്റ്‌ഫോമില്‍ ഒരു പ്രേക്ഷകന്‍ കുറിച്ചു
Rifle Club: ആഷിഖ് അബു ചിത്രം 'റൈഫിള്‍ ക്ലബ്' ബോക്‌സ്ഓഫീസില്‍ മികച്ച പ്രകടനം നടത്തുന്നു. ആദ്യദിനം സിനിമ കണ്ട പ്രേക്ഷകര്‍ ഒന്നടങ്കം മികച്ച അഭിപ്രായമാണ് രേഖപ്പെടുത്തുന്നത്. 'ആഷിഖ് അബു ഈസ് ബാക്ക്' എന്നാണ് മിക്ക പ്രേക്ഷകരും റൈഫിള്‍ ക്ലബ് കണ്ട ശേഷം പ്രതികരിച്ചത്.
തുടര്‍ പരാജയങ്ങളുടെ സമയത്ത് സിനിമ പ്രേമികള്‍ വിമര്‍ശിക്കുകയും ട്രോളുകളും ചെയ്ത സംവിധായകനാണ് ആഷിഖ് അബു. ന്യൂജനറേഷന്‍ സിനിമകളുടെ അമരക്കാരില്‍ ഒരാളായ ആഷിഖ് അബു ഫീല്‍ഡ് ഔട്ട് ആയെന്നു പോലും സിനിമാ പ്രേമികള്‍ വിധിച്ചിരുന്നു. എന്നാല്‍ റൈഫിള്‍ ക്ലബിലൂടെ ശക്തമായ തിരിച്ചുവരവാണ് ആഷിഖ് നടത്തിയിരിക്കുന്നത്.
വളരെ ചെറിയൊരു പ്ലോട്ടിനെ ക്യാരക്ടര്‍ ഡീറ്റെയ്‌ലിങ്ങിലൂടെ ഗംഭീര സിനിമയാക്കാന്‍ ആഷിഖ് അബുവിന് സാധിച്ചിട്ടുണ്ടെന്ന് എക്‌സ് പ്ലാറ്റ്‌ഫോമില്‍ ഒരു പ്രേക്ഷകന്‍ കുറിച്ചു. യുവാക്കളെ പൂര്‍ണമായി തൃപ്തിപ്പെടുത്തുന്ന ടിപ്പിക്കല്‍ ആഷിഖ് അബു മെയ്ക്കിങ്ങാണ് ചിത്രത്തിന്റെ ശ്രദ്ധാകേന്ദ്രം. വരും ദിവസങ്ങളില്‍ മൗത്ത് പബ്ലിസിറ്റിയിലൂടെ റൈഫിള്‍ ക്ലബ് ബോക്‌സ്ഓഫീസില്‍ തരംഗമാകുമെന്നാണ് സിനിമ അനലിസ്റ്റുകള്‍ പ്രവചിക്കുന്നത്.
ആദ്യദിനമായ ഇന്നലെ കേരള ബോക്‌സ്ഓഫീസില്‍ നിന്ന് ഒരു കോടിക്ക് അടുത്താണ് റൈഫിള്‍ ക്ലബ് കളക്ട് ചെയ്തത്. എന്നാല്‍ രണ്ടാം ദിനമായ ഇന്നുമുതല്‍ കളക്ഷനില്‍ വലിയ ഉയര്‍ച്ചയുണ്ടാകുമെന്നാണ് പ്രതീക്ഷ. ഇന്ന് റിലീസ് ചെയ്യുന്ന ഉണ്ണി മുകുന്ദന്‍ ചിത്രം മാര്‍ക്കോയ്ക്കു ലഭിക്കുന്ന പ്രതികരണങ്ങളും റൈഫിള്‍ ക്ലബിന്റെ ബോക്‌സ്ഓഫീസ് പ്രകടനത്തെ സ്വാധീനിക്കും.