ഭർത്താവിന്റെ സിനിമയിൽ ഭാര്യ അഭിനയിക്കുന്നത് നെപ്പോട്ടിസമല്ലെന്ന് റിമ കല്ലിങ്കൽ

നിഹാരിക കെ എസ്
തിങ്കള്‍, 7 ഒക്‌ടോബര്‍ 2024 (15:34 IST)
Jyothirmayi and Rima
‘ബോഗയ്ൻവില്ല’ ചിത്രത്തിലെ ജ്യോതിർമയിയുടെ ലുക്കും ആറ്റിറ്റിയൂഡും ഏറെ ചർച്ചയായിരുന്നു. ‘സ്തുതി’ എന്ന ഗാനത്തിൽ കുഞ്ചാക്കോ ബോബൻ ഉണ്ടായിട്ട് കൂടി ജ്യോതിർമയി ആയിരുന്നു സംസാര വിഷയം. ജ്യോതിർമയിയുടെ ബോൾഡ് ലുക്ക് ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ, ജ്യോതിർമയിയെ പരിഹസിച്ച് കമന്റിട്ട വ്യക്തിക്ക് നടി റിമ കല്ലിങ്കൽ നൽകിയ മറുപടിയാണ് വൈറലായികൊണ്ടിരിക്കുന്നത്. റിമയുടെ മറുപടിയെ പ്രതികൂലിച്ച് എത്തിയവർക്ക് കടുത്ത മറുപടികളും നടി നൽകുന്നുണ്ട്.
 
ജ്യോതിർമയിയുടെ പ്രകടനത്തെ അഭിനന്ദിച്ച് റിമ പങ്കുവച്ച പോസ്റ്റിന് താഴെയുള്ള പരിഹാസ കമന്റിന് റിമ മറുപടി കൊടുത്തതോടെയാണ് വാദപ്രതിവാദങ്ങളുടെ തുടക്കം. ‘ആഹാ… ആരാണ് ഇപ്പോൾ നെപ്പോട്ടിസത്തെ പിന്തുണയ്ക്കുന്നത്! എന്നത്തെയും പോലെ കാപട്യവും ഇരട്ടത്താപ്പും!’ എന്നാണ് ശ്രീധർ ഹരി എന്ന ഇൻസ്റ്റഗ്രാം പേജിൽ നിന്നെത്തിയ കമന്റ്.
 
ജ്യോതിർമയിയെ സിനിമയിൽ കാസ്റ്റ് ചെയ്തത് എങ്ങനെയാണ് നെപ്പോട്ടിസമാവുക എന്ന സംശയം ഉന്നയിച്ച് റിമ കമന്റ് ചെയ്തതോടെ സംവാദം ആരംഭിക്കുകയായിരുന്നു. റിമയെ നായികയാക്കി ആഷിഖ് അബു സംവിധാനം ചെയ്ത ‘നീലവെളിച്ച’ത്തെ പരാമർശിച്ചു കൊണ്ടാണ് അതിന് ശ്രീധർ ഹരി മറുപടി നൽകിയത്. സംവിധായകൻ അമൽ നീരദിന്റെ ഭാര്യ ആയതു കൊണ്ടാണ് ജ്യോതിർമയിയെ ഈ സിനിമയിലേക്ക് കാസ്റ്റ് ചെയ്തതെന്നും നെപ്പോട്ടിസത്തിന്റെ നിർവചനം പരിശോധിക്കാനും റിമയോട് ഇയാൾ ആവശ്യപ്പെട്ടു.
 
ഇതോടെ ആരാധകരും മറുപടികളുമായെത്തി. ജ്യോതിർമയി ആരുടെയെങ്കിലും ഭാര്യ ആകുന്നതിന് മുമ്പ് ആരായിരുന്നു എന്ന് പരിശോധിക്കാനാണ് റിമ പറഞ്ഞിരിക്കുന്നത്. ‘ഏതെങ്കിലും തരത്തിലുള്ള ബന്ധങ്ങളോ കുടുംബപാരമ്പര്യമോ ഇല്ലാതെയാണ് ജ്യോതിർമയി സിനിമയിലെത്തിയത്. ഒരു ഇടവേളയ്ക്ക് ശേഷം സ്വന്തം പങ്കാളിയുടെ പിന്തുണയോടെ ഇൻഡസ്ട്രിയിലേക്ക് തിരിച്ചെത്തുന്നത് സ്വജനപക്ഷപാതമല്ല. സ്വജനപക്ഷപാതത്തിന്റെ നിർവചനത്തിന് ഇത് യോജിക്കുന്നില്ല’ എന്നാണ് റിമയെ പിന്തുണച്ച് ഒരു ആരാധകൻ പങ്കുവച്ച കുറിപ്പ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇൻഡിഗോ പ്രതിസന്ധി, സാഹചര്യം മുതലെടുത്ത് വിമാനകമ്പനികൾ,ടിക്കറ്റുകൾക്ക് എട്ടിരട്ടി വില, ആകാശക്കൊള്ള!

വിവാഹപ്രായമായില്ലെങ്കിലും ഒരുമിച്ച് ജീവിക്കാം, ലിവ് ഇൻ ബന്ധമാകാമെന്ന് ഹൈക്കോടതി

യുഎസിന് റഷ്യയിൽ നിന്നും എണ്ണ വാങ്ങാം, ഇന്ത്യയ്ക്ക് പറ്റില്ലെന്നാണോ? ചോദ്യം ചെയ്ത് പുടിൻ

ഇൻഡിഗോയിലെ പ്രതിസന്ധി തുടരുന്നു, രാജ്യവ്യാപകമായി റദ്ദാക്കിയത് 550- ലധികം വിമാനസർവീസുകൾ

എച്ച് 1 ബി, എച്ച് 4 വിസ: അപേക്ഷകർ സാമൂഹിക മാധ്യമ അക്കൗണ്ട് പരസ്യമാക്കണം

അടുത്ത ലേഖനം
Show comments