'മറ്റുള്ളവർ പറയുന്നതിൽ കുറ്റബോധം തോന്നേണ്ടതില്ല': മംമ്‌തയ്‌ക്ക് മറുപടിയുമായി റിമ കല്ലിങ്കൽ
'മറ്റുള്ളവർ പറയുന്നതിൽ കുറ്റബോധം തോന്നേണ്ടതില്ല': മംമ്‌തയ്‌ക്ക് മറുപടിയുമായി റിമ കല്ലിങ്കൽ
സ്‌ത്രീകൾ ആക്രമിക്കപ്പെടുന്നതിന് കാരണം അവർ തന്നെയാണെന്നുള്ള നടി മംമ്‌താ മോഹൻദാസിന്റെ പ്രസ്‌ഥാവനയ്‌ക്ക് മറുപടിയുമായി റിമ കല്ലിങ്കൽ. തന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് റിമ മംതയ്‌ക്ക് മറുപടി നൽകിയിരിക്കുന്നത്.
"നിങ്ങള്‍ക്ക് നേരിടേണ്ടി വന്ന ആക്രമണങ്ങള്‍ക്ക് ഉത്തരവാദികള്‍ നിങ്ങളല്ല മറിച്ച് വേട്ടക്കാര്‍ തന്നെയാണെന്ന് അസന്നിഗ്ധമായി പ്രഖ്യാപിക്കുകയാണ് റീമ കല്ലിങ്കൽ. മറ്റൊരാളുടെ പ്രവൃത്തിയില്‍ നിങ്ങൾക്ക് കുറ്റബോധം തോന്നേണ്ടതില്ല. തുറന്ന് പറയുക തന്നെ വേണം, അത് തുടരുക. നിശബ്‌ദതയുടേയും അവഗണനയുടേയും മതിലുകൾ തകർക്കുക". റിമ ഫേസ്‌ബുക്കിലൂടെ കുറിച്ചു
"സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നുണ്ടെങ്കില്‍ അതിന് കാരണക്കാര്‍ അവര്‍ക്കൂടി ആണ്. അവര്‍ പ്രോത്സാഹിപ്പിക്കുന്ന ചില ഘടകങ്ങളാണ് ഒടുവില്‍ ലൈംഗിക ആക്രമത്തിലേക്ക് പോലും ചെന്നെത്തുന്നത്. നമ്മളുടെ നിലപാടുകള്‍ വിളിച്ചു പറയാന്‍ ഡബ്ല്യുസിസി പോലൊരു സംഘടനയുടെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. സ്ത്രീകള്‍ മാത്രമുള്ള ഒരു സംഘടനയുടെ ആവശ്യം തനിക്ക് മനസ്സിലാകുന്നില്ല എന്നായിരുന്നു മംമ്‌തയുടെ പ്രസ്‌ഥാവന.