Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഈ ടൈപ്പ് നടിമാരെ..' രശ്മിക മന്ദാനയെ ട്രോളി റിഷഭ് ഷെട്ടി; സായ് പല്ലവിയേയും സാമന്തയേയും ഇഷ്ടം

രശ്മിക മന്ദാനയോടൊപ്പം അഭിനയിക്കാന്‍ താല്‍പര്യമില്ലെന്ന് റിഷഭ് ഷെട്ടി പറയുന്നു

Rishabh Shetty against Rashmika Mandana
, വ്യാഴം, 24 നവം‌ബര്‍ 2022 (20:39 IST)
കാന്താര എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട കന്നഡ താരമാണ് റിഷഭ് ഷെട്ടി. മലയാളത്തിലും താരത്തിനു ഇപ്പോള്‍ ഏറെ ആരാധകരുണ്ട്. റിഷഭ് ഷെട്ടിയുടെ ഒരു അഭിമുഖത്തിലെ ഏതാനും ഭാഗങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. നടി രശ്മിക മന്ദാനയെ ട്രോളിയാണ് റിഷഭിന്റെ വാക്കുകള്‍. 
 
രശ്മിക മന്ദാനയോടൊപ്പം അഭിനയിക്കാന്‍ താല്‍പര്യമില്ലെന്ന് റിഷഭ് ഷെട്ടി പറയുന്നു. രശ്മിക മന്ദാന, കീര്‍ത്തി സുരേഷ്, സായ് പല്ലവി, സാമന്ത എന്നിവരില്‍ ആര്‍ക്കൊപ്പമാണ് ഇനി അഭിനയിക്കാന്‍ താല്‍പര്യം എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു റിഷഭ് ഷെട്ടി. 
 
' സ്‌ക്രിപ്റ്റ് പൂര്‍ത്തിയാക്കിയ ശേഷമാണ് ആരാണ് അഭിനയിക്കുന്നതെന്ന് ഞാന്‍ തീരുമാനിക്കുന്നത്. കാരണം അവര്‍ക്ക് മുന്നില്‍ വേറെ തടസ്സങ്ങള്‍ കാണില്ല. നിങ്ങള്‍ പറഞ്ഞതില്‍ ഈ ടൈപ്പ് നടിയെ (കൈ കൊണ്ട് ഇന്‍വര്‍ട്ടഡ് കോമ കാണിക്കുന്നു) എനിക്ക് ഇഷ്ടമല്ല. സായ് പല്ലവിയുടെയും സാമന്തയുടെയും അഭിനയം ഇഷ്ടമാണ്. അവര്‍ യഥാര്‍ഥ കലാകാരികളാണ്. മികച്ച നടിമാരാണ് ഇവര്‍,' റിഷഭ് പറഞ്ഞു. 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സേവാഭാരതിയെ തള്ളിപറയില്ല, ഞാൻ ദേശീയമൂല്യങ്ങളുള്ള വ്യക്തി : ഉണ്ണി മുകുന്ദൻ