പ്രളയക്കെടുതി അനുഭവിക്കുന്നവർക്ക് കൈത്താങ്ങായി ജനീലിയയും റിതേഷും; 25 ലക്ഷം രൂപ സംഭാവന നൽകി, നന്ദി പറഞ്ഞ് മുഖ്യമന്ത്രി

മഹാരാഷ്ട്രയിൽ പ്രളയദുരിതം അനുഭവിക്കുന്നവർക്ക് 25 ലക്ഷം രൂപ സംഭാവന നൽകി ബോളിവുഡ് താരങ്ങളായ ജനീലയയും റിതേഷ് ദേശ്മുഖും.

ചൊവ്വ, 13 ഓഗസ്റ്റ് 2019 (09:18 IST)
മഹാരാഷ്ട്രയിൽ പ്രളയദുരിതം അനുഭവിക്കുന്നവർക്ക് 25 ലക്ഷം രൂപ സംഭാവന നൽകി ബോളിവുഡ് താരങ്ങളായ ജനീലയയും റിതേഷ് ദേശ്മുഖും.താരദമ്പതികളെ അഭിനന്ദിച്ച് മഹരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്രേ ഫട്നാവിസ് രംഗത്തെത്തിയിട്ടുണ്ട്.ജനീലിയയും റിതേഷും തുകയുടെ ചെക്ക് കൈമാറുന്ന ചിത്രം ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. ട്വിറ്ററിൽ താരങ്ങൾകക് നന്ദിയും രേഖപ്പെടുത്തിയിട്ടുണ്ട്. 
 
മാഹാരാഷ്ട്രയിൽ കനത്ത മഴയിൽ വൻ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത് 3.78 ലക്ഷം ജനങ്ങളാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ ജീവിക്കുന്നത്.
 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം മോഹൻലാൽ‌ സർ കൈപിടിച്ച് കൂടെയിരുത്തി, അനുഭവം തുറന്നുപറഞ്ഞ് ടൊവിനോ