Bigg Boss Malayalam season 5: അയാളെ ഞാന്‍ വെറുക്കുന്നു, വൃത്തികെട്ട മനുഷ്യന്‍; അഖില്‍ മാരാറെ കുറിച്ച് റിയാസ്
അഖിലിനെ താന്‍ ഒരുപാട് വെറുക്കുന്നു എന്നും റിയാസ് പറഞ്ഞു
Publish Date: Fri, 12 May 2023 (09:01 IST)
Updated Date: Fri, 12 May 2023 (09:08 IST)
Bigg Boss malayalam Season 5: ബിഗ് ബോസ് മലയാളം സീസണ്‍ അഞ്ചിലെ ശക്തനായ മത്സരാര്‍ഥിയാണ് അഖില്‍ മാരാര്‍. ഷോയ്ക്കിടയിലെ നിരവധി വിവാദങ്ങളാണ് അഖില്‍ സൃഷ്ടിച്ചിട്ടുള്ളത്. അഖില്‍ മാരാര്‍ വളരെ മോശം മത്സരാര്‍ഥിയാണെന്ന് പറയുകയാണ് സീസണ്‍ ഫോറിലെ മത്സരാര്‍ഥിയായിരുന്ന റിയാസ്. അഖിലിനെ താന്‍ ഒരുപാട് വെറുക്കുന്നു എന്നും റിയാസ് പറഞ്ഞു.
' അഖിലിനെ ഞാന്‍ ഒരുപാട് വെറുക്കുന്നു. അയാള്‍ ഫിസിക്കലി വളരെ വയലന്റും അഗ്രസീവും ആണ്. സ്ത്രീകളോട് യാതൊരു ബഹുമാനവും ഇല്ല. ബാക്കിയുള്ളവരുടെ പോരാട്ടങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കും യാതൊരു വിലയും കൊടുക്കുന്നില്ല. ഭാര്യയെ അടിക്കുന്നത് അഭിമാനമായിട്ട് ടെലിവിഷനില്‍ വന്ന് പറയുന്ന മനുഷ്യന്‍. എല്ലാ സീസണിലും ഇതുപോലെ ഒരോ ടോക്‌സിക് മനുഷ്യന്‍മാര്‍ ആഘോഷിക്കപ്പെടും. ചിലപ്പോള്‍ അതൊക്കെ കണ്ട് ആ ട്രാക്ക് പിടിക്കുന്നതാകും,' റിയാസ് പറഞ്ഞു.