Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ശരിയാണ്‌ ഷാൻ ബ്രോ.. എനിക്ക്‌ തെറ്റ്‌ പറ്റി': ഹനാൻ വിഷയത്തിൽ ഷാനിന് മറുപടിയുമായി ആർ ജെ സൂരജ്

'ശരിയാണ്‌ ഷാൻ ബ്രോ.. എനിക്ക്‌ തെറ്റ്‌ പറ്റി': ഹനാൻ വിഷയത്തിൽ ഷാനിന് മറുപടിയുമായി ആർ ജെ സൂരജ്

'ശരിയാണ്‌ ഷാൻ ബ്രോ.. എനിക്ക്‌ തെറ്റ്‌ പറ്റി': ഹനാൻ വിഷയത്തിൽ ഷാനിന് മറുപടിയുമായി ആർ ജെ സൂരജ്
, വെള്ളി, 27 ജൂലൈ 2018 (14:58 IST)
സ്‌കൂൾ യൂണിഫോമിൽ യൂണിഫോമിട്ട് മീൻ വിൽക്കുന്ന പെൺകുട്ടിയുടെ വാർത്തയാണ് ഇപ്പോൾ കേരളക്കരെ ഒട്ടാകെ എന്നുതന്നെ പറയാം. സംഭവത്തിൽ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേർ രംഗത്ത് വന്നിരുന്നു. എന്നാൽ റേഡിയോ ജോക്കിയായ സൂരജിന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി സംഗീത സംവിധായകനായ ഷാൻ രംഗത്ത് വന്നിരുന്നു. ഫേസ്‌ബുക്ക് പേജിലൂടെ ഷാൻ സൂരജിന് മറുപടി കൊടുത്തപ്പോൾ അതിന് താഴെ സൂരജ് തന്റെ അഭിപ്രായവും ചേർത്തിരിക്കുകയാണ്.
 
ആർ ജെ സൂരജിന്റെ കുറിപ്പ്:-
 
ശെരിയാണ്‌ ഷാൻ ബ്രോ.. എനിക്ക്‌ തെറ്റ്‌ പറ്റി.. ഒരുപാടു പേർ ഇൻബോക്സിലേക്ക്‌ തുരു തുരാ വന്നപ്പോൾ ഭൂരിപക്ഷ അഭിപ്രായം ശെരിയായിരിക്കും എന്ന തോന്നലിനാൽ ഞാൻ അത്‌ വിശ്വസിച്ചു.. ഒരു വീഡിയോ ചെയ്യുകയും ചെയ്തു.( അതിലും ഹനാനെ പറഞ്ഞിട്ടില്ല പത്രത്തെയും സിനിമാക്കരെയുമാണ്‌ ട്രോൾ ചെയ്തത്‌)
 
അത്‌ ഒരുപാടു പേർ ഏറ്റെടുക്കുകയും ചെയ്തു.. ഇന്ന് ഹനാന്റെ ലൈവ്‌ കണ്ടപ്പോൾ എനിക്ക്‌ തെറ്റ്‌ പറ്റിയെന്ന് തോന്നി ഞാൻ അതിനെ പറ്റി വിശദമായി അന്വേഷിച്ച്‌ കാര്യങ്ങൾ വ്യക്തമാക്കിക്കൊണ്ട്‌ തിരുത്തലും നടത്തി.. ആദ്യ വീഡിയോയെപ്പോലെ ഒരുപാടു പേരിലേക്ക്‌ അത്‌ എത്തുകയും ചെയ്തു.. ഇതിൽ പരം ഒരു പ്രായശ്ചിത്തം ഈ ഒരു വിഷയത്തിൽ എനിക്ക്‌ ചെയ്യാനില്ല.. തെറ്റു പറ്റിയെന്ന് ബോധ്യപ്പെട്ടപ്പോൾ മിണ്ടാതെ പോസ്റ്റും മുക്കി ഇരിക്കാനും ഞാൻ നിന്നില്ല.. പറ്റിയ തെറ്റ്‌ തിരുത്താൻ പരമാവധി ശ്രമിച്ചു.. വേറെന്താണ്‌ തെറ്റിദ്ധാരണയാൽ സംഭവിച്ചുപോയ ഒരു വിഷയത്തിനു മേൽ ഇനി എനിക്ക്‌ ചെയ്യാനാകുക.. 
 
ഒരുപാടു പേർ അവസരം നോക്കി നിൽക്കുകയായിരുന്നു അവർ എനിക്കു പറ്റിയ തെറ്റിനെ ആഘോഷിക്കുന്നു.. ആയിക്കോട്ടെ പരാതിയില്ല.. ഒരുപക്ഷേ അവർക്കൊന്നും ഒരിക്കലും തെറ്റ്‌ പറ്റാറില്ലായിരിക്കാം.. ഹനാൻ വിഷയത്തിൽ കേരളത്തിൽ തെറ്റിദ്ധരിപ്പിക്കപ്പെട്ട ഒരേ ഒരാൾ ഒരു പക്ഷെ ഞാൻ മാത്രമാണെന്നാവാം..! എന്തായാലും എനിക്ക്‌ ഒരു വലിയ അബദ്ധം സംഭവിച്ചു അതിൽ തിരുത്തലും നടത്തി...ആ കുട്ടിയുടെ അധ്യാപകനുമായി സംസാരിച്ചിരുന്നു.. ഞാൻ ഇങ്ങനെ ഒരു തിരുത്തൽ നടത്തിയതിൽ അദ്ദേഹം സന്തോഷം അറിയിക്കുകയും ചെയ്തു... ഇനി ഒരു വീഡിയോ ചെയ്യും മുൻപ്‌ ശ്രദ്ധിക്കാൻ ഒരു പാഠമായി.. അങ്ങനെ കാണുന്നു കൂടുതൽ ചർച്ചകൾക്കില്ല ഏവർക്കും നന്ദി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

താരാദാസിനെ ഓര്‍മ്മയുണ്ടോ? വീണ്ടും വന്നാലോ! രണ്‍ജി പണിക്കര്‍ - മമ്മൂട്ടി ടീം സൂപ്പറാക്കും!