ബാഹുബലി സീരീസിന് ശേഷം എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ആര് ആര് ആര്'. പാന്‍ ഇന്ത്യന്‍ റിലീസിനായി ഒരുങ്ങുന്ന സിനിമയുടെ നോര്‍ത്തിന്ത്യയില്‍ വിതരണാവകാശം സ്വന്തമാക്കിയിരിക്കുകയാണ് പെന്‍മൂവീസ്. ഡിജിറ്റല്‍, ഇലക്ട്രോണിക്സ്, സാറ്റലൈറ്റ് അവകാശങ്ങളാണ് ജയന്തിലാലിന്റെ പെന്‍മൂവീസ് സ്വന്തമാക്കിയത്.
'രുധിരം രണം രൗദ്രം' എന്നാണ് സിനിമയുടെ മുഴുവന്‍ പേര്. വമ്പന്‍ തുകയ്ക്കാണ് വിതരണാവകാശം പെന്‍മൂവീസ് സ്വന്തമാക്കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ തുക സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. ഡി വി വി ധനയ്യ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. വി വിജേന്ദ്ര പ്രസാദാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.