Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒരിക്കൽ മമ്മൂക്ക ചോദിച്ചു, 'നീ എന്നെ എവിടെയെങ്കിലും കണ്ടോ?’ - അദ്ദേഹമാകാതിരിക്കാനാണ് മമ്മൂക്ക ശ്രമിക്കാറ്: റോണി

ഒരിക്കൽ മമ്മൂക്ക ചോദിച്ചു, 'നീ എന്നെ എവിടെയെങ്കിലും കണ്ടോ?’ - അദ്ദേഹമാകാതിരിക്കാനാണ് മമ്മൂക്ക ശ്രമിക്കാറ്: റോണി
, ചൊവ്വ, 25 ജൂണ്‍ 2019 (14:01 IST)
പ്രേക്ഷക - നിരൂപക ശ്രദ്ധ നേടി മുന്നേറുകയാണ് ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ‘ഉണ്ട’. ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടിയെന്ന നടനെ മലയാള സിനിമ ഉപയോഗിച്ച ചിത്രമാണ് ഉണ്ട. മമ്മൂട്ടിയെന്ന മെഗാസ്റ്റാറിന്റെ തലക്കനമില്ലാതെ എസ് ഐ മണിയെന്ന കഥാപാത്രമായി അദ്ദേഹം സ്ക്രീനിൽ നിറഞ്ഞാടി. 
 
ചിത്രത്തില്‍ അജി പീറ്ററെന്ന കോണ്‍സ്റ്റബിളിന്റെ റോളിലെത്തിയ റോണി ഡേവിഡ് രാജും തിയേറ്ററില്‍ കൈയടി നേടുന്നുണ്ട്. മമ്മൂട്ടിയോടൊപ്പം തന്റെ ആറാമത്തെ ചിത്രം പൂര്‍ത്തിയാക്കിയ സന്തോഷത്തിലാണ് റോണി. ചട്ടമ്പിനാട്, ഡാഡികൂള്‍, ബെസ്റ്റ് ആക്ടര്‍, ഗ്രേറ്റ്ഫാദര്‍, സ്ട്രീറ്റ്‌ലൈറ്റ് എന്നീ സിനിമകളിലാണ് റോണി നേരത്തേ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചത്. 
 
ഒരിക്കല്‍ മമ്മൂക്ക എന്നോട് ചോദിച്ചു. ”നീ എന്നെ എവിടേലും കണ്ടോ…?” ”ഇല്ല, എസ്.ഐ. മണി സാറിനെയാണ് ഞാന്‍ കണ്ടതെന്ന്” പറഞ്ഞു. ഓരോ സിനിമയിലും മമ്മൂക്ക അദ്ദേഹമാകാതിരിക്കാനാണ് ശ്രമിക്കാറ്.’ ഷൂട്ടിംഗിനിടയിൽ പലപ്പോഴും അദ്ദേഹം ഞങ്ങളെ അഭിനന്ദിച്ചുവെന്ന് മാതൃഭൂമിയുമായുള്ള അഭിമുഖത്തില്‍ റോണി പറഞ്ഞു.
 
യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഉണ്ട ഒരുക്കിയിരിക്കുന്നത്. ഛത്തീസ്ഗഢിലേക്ക് തിരഞ്ഞെടുപ്പ് ജോലിക്ക് പോകുന്ന മലയാളി പൊലീസ് സംഘത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ഖാലിദ് റഹമാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ഹര്‍ഷാദാണ്. സബ് ഇന്‍സ്‌പെക്ടര്‍ മണികണ്ഠന്‍ സി.പി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സജിത് പുരുഷനാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. പ്രശാന്ത് പിള്ളയാണ് സംഗീതം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സാൾട്ട് ആൻഡ് പെപ്പറിന് രണ്ടാംഭാഗം 'ബ്ലാക്ക് കോഫി', സംവിധായകൻ ബാബുരാജ് !