Webdunia - Bharat's app for daily news and videos

Install App

Rorschach കേരളത്തില്‍ നിന്ന് മാത്രം 9.75 കോടി ഗ്രോസ് കളക്ഷന്‍, 'റോഷാക്ക്' പുതിയ വിശേഷങ്ങളുമായി നിര്‍മ്മാതാവ് ആന്റോ ജോസഫ്

കെ ആര്‍ അനൂപ്
തിങ്കള്‍, 10 ഒക്‌ടോബര്‍ 2022 (10:13 IST)
മൂന്നു ദിവസം കൊണ്ട് കേരളത്തില്‍ നിന്ന് മാത്രമായി നേടിയ ഗ്രോസ് കളക്ഷന്‍ 9.75 കോടിയാണെന്ന് നിര്‍മ്മാതാവ് ആന്റോ ജോസഫ്. സിനിമയുടെ വിശേഷങ്ങള്‍ അദ്ദേഹം പങ്കുവെയ്ക്കായാണ്.
 
ആന്റോ ജോസഫിന്റെ വാക്കുകള്‍ 
എറണാകുളം എം.ജി.റോഡിലൂടെ ഇടതിങ്ങി നീങ്ങുന്ന വാഹനങ്ങളുടെ വീഡിയോയും മലയാള സിനിമയും തമ്മില്‍ എന്ത് ബന്ധം എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് 'റോഷാക്'. ഒരു കാലത്ത് ഗതാഗതക്കുരുക്ക് പതിവ് കാഴ്ചയായിരുന്ന ഈ പാതയില്‍ പുതിയ വഴികളുടെ വരവോടെ തിരക്കൊഴിഞ്ഞു. വെള്ളിയാഴ്ച മുതല്‍ എം.ജി.റോഡ് ഏതോ ഭൂതകാല ദൃശ്യത്തിലെന്നോണം സ്തംഭിക്കുന്നതിന്റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ നിറയുന്നത്. തീയറ്ററുകള്‍ ഒന്നിലധികമുണ്ട് എം.ജി.റോഡിന്റെ ഓരത്ത്. അവിടെയെല്ലാം ഇപ്പോള്‍ പ്രദര്‍ശിപ്പിക്കുന്നത് 'റോഷാക്' ആണ്. അതു തന്നെയാണ് തിരക്കിന്റെ കാരണവും. എം. ജി. റോഡിനെ പ്രതീകമായെടുത്താല്‍ തിരക്കൊഴിഞ്ഞ പലയിടങ്ങളെയും ആള്‍ സാന്നിധ്യം കൊണ്ട് ഉണര്‍ത്തുകയാണ് ഈ സിനിമയെന്നു പറയാം. നമ്മുടെ തീയറ്ററുകള്‍ വീണ്ടും നിറഞ്ഞു തുളുമ്പുകയാണ്. മനസ് നിറയ്ക്കുന്ന കാഴ്ച. വരിനില്‍ക്കുന്നവരുടെ ബഹളവും വാഹനങ്ങളുടെ തിരക്കും ഹൗസ്ഫുള്‍ ബോര്‍ഡുകളുമെല്ലാമായി മലയാള സിനിമ നഷ്ടപ്രതാപം തിരിച്ചുപിടിക്കുന്ന കാഴ്ച. പാതിരാവും കടന്ന് നീളുന്ന അധികഷോകളുമായി രാത്രികള്‍ പകലാകുന്ന കാഴ്ച. സിനിമ ഒരുമയുടെയും സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും കൂടാരമൊരുക്കുന്ന കാഴ്ച. മൂന്നു ദിവസം കൊണ്ട് കേരളത്തില്‍ നിന്ന് മാത്രമായി 'റോഷാക് ' നേടിയ ഗ്രോസ് കളക്ഷന്‍ 9.75 കോടിയാണ്. നല്ല സിനിമകള്‍ ഉണ്ടായാല്‍ തീയറ്ററുകളിലേക്ക് പ്രേക്ഷകര്‍ ആവേശത്തോടെ ഇരമ്പിച്ചെല്ലും എന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കാന്‍ 'റോഷാകി' ന് കഴിഞ്ഞു. ഇതിന് നമ്മള്‍ നന്ദി പറയേണ്ടത് മമ്മൂക്കയെന്ന മഹാ മനുഷ്യനോടാണ്. ഇങ്ങനെയൊരു സിനിമ നിര്‍മിക്കാന്‍ കാണിച്ച ധൈര്യത്തിന്..അത് പ്രേക്ഷകര്‍ക്ക് പുതിയ അനുഭവമായിരിക്കുമെന്ന് മുന്നേ അറിഞ്ഞ ഉള്‍ക്കാഴ്ചയ്ക്ക്..സര്‍വ്വോപരി ഓരോ നിമിഷത്തിലും ഞെട്ടിക്കുന്ന അദ്ഭുതാഭിനയത്തികവിന്... ഒരു ഇമയനക്കലില്‍, ചുണ്ടറ്റത്ത് വിരിയിക്കുന്ന ചിരിയില്‍, എന്തിന്.. പല്ലിടകള്‍ക്കിടയില്‍ നിന്നു പോലും തെളിഞ്ഞു വരികയാണ് മമ്മൂട്ടി എന്ന നടന്‍. അത് കണ്ടുതന്നെ അറിയേണ്ട അനുഭവമാണ്. 'റോഷാക്' വിജയിക്കുമ്പോള്‍ മമ്മൂക്കയിലൂടെ മലയാള സിനിമയും ഒരിക്കല്‍ക്കൂടി വിജയിക്കുന്നു. നന്ദി, പ്രിയ മമ്മൂക്ക..ഒപ്പം ഈ സിനിമയിലെ എല്ലാ അഭിനേതാക്കള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍..

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

Maharashtra State Assembly Election Results 2024 Live Updates: മഹാരാഷ്ട്രയില്‍ എന്‍ഡിഎ കുതിപ്പ്

Wayanad By-Election Results 2024 Live Updates: തൊടവേ മുടിയാത്... ആദ്യ റൗണ്ടില്‍ പ്രിയങ്ക അരലക്ഷം വോട്ടിന് മുന്നില്‍

Chelakkara By-Election Results 2024 Live Updates: ചേലക്കരയില്‍ എല്‍ഡിഎഫ് മുന്നേറ്റം; രാധാകൃഷ്ണന്റെ ഭൂരിപക്ഷം കടന്നേക്കാം !

Palakkad By-Election Results 2024 Live Updates: നിയമസഭയില്‍ താമര വിരിയുമോ? പാലക്കാട് ഉപതിരഞ്ഞെടുപ്പ് ഫലം തത്സമയം

ഇന്‍കം ടാക്‌സ് ഫയല്‍ ചെയ്യുമ്പോള്‍ ഇക്കാര്യങ്ങള്‍ മറച്ചു വെച്ചാല്‍ 10 ലക്ഷം രൂപ വരെ പിഴം നല്‍കേണ്ടിവരും; ഈ അബദ്ധം കാണിക്കരുത്

അടുത്ത ലേഖനം
Show comments