Select Your Language

Notifications

webdunia
webdunia
webdunia
webdunia

റോഷാക്കിന് കോടികള്‍ വാഗ്ദാനം ചെയ്ത് നെറ്റ്ഫ്‌ളിക്‌സ്; ഒ.ടി.ടി. റിലീസ് വേണ്ടെന്ന് നിര്‍ബന്ധം പിടിച്ചത് മമ്മൂട്ടി !

മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ചിത്രങ്ങളില്‍ ആദ്യ റിലീസാണ് റോഷാക്ക്

Netflix approached Mammootty for Rorschach OTT Release
, ശനി, 8 ഒക്‌ടോബര്‍ 2022 (15:53 IST)
റോഷാക്ക് ഒ.ടി.ടി. റിലീസിന് വേണ്ടി നെറ്റ്ഫ്‌ളിക്‌സ് കോടികള്‍ ഓഫര്‍ ചെയ്തിരുന്നതായി റിപ്പോര്‍ട്ട്. വമ്പന്‍ പ്രതിഫലം വാഗ്ദാനം ചെയ്താണ് നെറ്റ്ഫ്‌ളിക്‌സ് റോഷാക്ക് നിര്‍മ്മാണ കമ്പനിയായ മമ്മൂട്ടി കമ്പനിയെ സമീപിച്ചത്. എന്നാല്‍ ചിത്രം തിയറ്ററുകളില്‍ തന്നെ റിലീസ് ചെയ്യണമെന്ന് മമ്മൂട്ടിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. നിര്‍മാതാവ് കൂടിയായ മമ്മൂട്ടി തിയറ്റര്‍ റിലീസിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കിയത്. ഇതേ കുറിച്ച് റോബര്‍ട്ട് ജിന്‍സ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിട്ടുണ്ട്. 
 
' ഒ.റ്റി.റ്റി.റിലീസിന് റോഷാക്കിനു നെറ്റ്ഫ്‌ളിക്‌സ് ഇട്ട വില കേട്ട് ഞാന്‍ ഞെട്ടി, അത് കൊടുക്കാമായിരുന്നു എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു 'ഈ പടം വേറെ ലെവലില്‍ വരും, ബോക്‌സ് ഓഫീസില്‍ വലിയ ചലനം ഉണ്ടാക്കും, താന്‍ നോക്കിക്കോ' ആ കണക്ക് കൂട്ടലുകള്‍ എത്ര കൃത്യമായിരുന്നു' റോബര്‍ട്ട് കുറിച്ചു. 
 
മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ചിത്രങ്ങളില്‍ ആദ്യ റിലീസാണ് റോഷാക്ക്. ഇന്നലെയാണ് ചിത്രം തിയറ്ററുകളിലെത്തിയത്. ആദ്യദിനം തന്നെ അഞ്ച് കോടിക്ക് മുകളിലാണ് ആഗോള തലത്തില്‍ റോഷാക്ക് വാരിക്കൂട്ടിയത്. നിസാം ബഷീറാണ് സംവിധാനം. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇതും കൂടി കഴിഞ്ഞാല്‍ ഈ സീരീസ് അവസാനിച്ചു ! ചിത്രങ്ങളുമായി നടി നമിത പ്രമോദ്