Select Your Language

Notifications

webdunia
webdunia
webdunia
webdunia

റോഷാക്കില്‍ മമ്മൂട്ടിക്കൊപ്പം ആസിഫ് അലിയും ! ത്രില്ലടിച്ച് ആരാധകര്‍

Rorschach Asif Ali with Mammootty റോഷാക്കില്‍ മമ്മൂട്ടിക്കൊപ്പം ആസിഫ് അലിയും ! ത്രില്ലടിച്ച് ആരാധകര്‍
, വ്യാഴം, 30 ജൂണ്‍ 2022 (08:49 IST)
കെട്ട്യോളാണെന്റെ മാലാഖ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന റോഷാക്കിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. അവസാന ഷെഡ്യൂളിനായി റോഷാക്ക് ടീം ദുബായിലാണ് ഇപ്പോള്‍ ഉള്ളത്. റോഷാക്കില്‍ മമ്മൂട്ടിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 
 
ഒരാഴ്ചയോളം നീണ്ട ഷെഡ്യൂളാണ് ദുബായിലുള്ളത്. അതിനുശേഷം ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടക്കും. ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം ആസിഫ് അലിയും അഭിനയിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 
 
ദുബായില്‍ അവസാന ഷെഡ്യൂളിനായി മമ്മൂട്ടി എത്തിയപ്പോള്‍ ആസിഫ് അലിയും ദുബായില്‍ തന്നെയുണ്ട്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. റോഷാക്കിലെ അതിഥി വേഷം ചെയ്യാനാണ് ആസിഫ് അലി ദുബായില്‍ എത്തിയതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. സംവിധായകന്‍ നിസാം ബഷീറുമായുള്ള അടുപ്പത്തിന്റെ പേരിലാണ് ആസിഫ് റോഷാക്കില്‍ അഭിനയിക്കാന്‍ തിരക്കുകള്‍ മാറ്റിവെച്ച് ദുബായിലേക്ക് എത്തിയതെന്നാണ് വിവരം. ക്ലൈമാക്‌സിലാണ് ആസിഫ് അലിയുടെ റോളെന്നും റിപ്പോര്‍ട്ടുണ്ട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബിഗ് ബോസ് ഫിനാലെ: എല്ലാവരും ദില്‍ഷയ്ക്ക് വോട്ട് ചെയ്യണമെന്ന് റോബിന്‍ !