Rorschach Releasing Date: ആരാധകരെ നിരാശപ്പെടുത്തി മമ്മൂട്ടി; റോഷാക്ക് മെഗാസ്റ്റാറിന്റെ ജന്മദിനത്തിന് എത്തില്ല !
സെപ്റ്റംബര്‍ ഏഴിനാണ് മമ്മൂട്ടിയുടെ 71-ാം ജന്മദിനം
Rorschach Releasing Date: മമ്മൂട്ടി ആരാധകരെ നിരാശപ്പെടുത്തി പുതിയ വാര്‍ത്ത. മെഗാസ്റ്റാറിനെ നായകനാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്ത 'റോഷാക്ക്' റിലീസ് വൈകും. മമ്മൂട്ടിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് റിലീസ് ചെയ്യുമെന്നാണ് നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അതുണ്ടാകില്ല.
സെപ്റ്റംബര്‍ ഏഴിനാണ് മമ്മൂട്ടിയുടെ 71-ാം ജന്മദിനം. അന്നേ ദിവസമോ അല്ലെങ്കില്‍ സെപ്റ്റംബര്‍ ആറിനോ റോഷാക്ക് റിലീസ് ചെയ്യണമെന്നാണ് ആരാധകര്‍ ആവശ്യപ്പെട്ടിരുന്നത്. മമ്മൂട്ടി കമ്പനി തന്നെയാണ് ചിത്രത്തിന്റെ നിര്‍മാണം. എന്നാല്‍ ജന്മദിനത്തോട് അനുബന്ധിച്ച് റിലീസ് ചെയ്യാനുള്ള ആരാധകരുടെ ആവശ്യം മമ്മൂട്ടി തള്ളി. നേരത്തെ തന്റെ ജന്മദിനത്തിനു റിലീസ് വേണമെന്ന ആരാധകരുടെ ആവശ്യം മമ്മൂട്ടി തള്ളിയിരുന്നു. റോഷാക്കിലും അത് ആവര്‍ത്തിച്ചിരിക്കുകയാണ്.
ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് സെപ്റ്റംബര്‍ 29 നായിരിക്കും റോഷാക്കിന്റെ റിലീസ്. പൂജ അവധി ലക്ഷ്യം വെച്ചാണ് ചിത്രം തിയറ്ററുകളിലേക്ക് എത്തുന്നത്.