ജോജു ജോര്‍ജിനെയും മഞ്ജു വാര്യരെയും അനുശ്രീയേയും കേന്ദ്ര കഥാപാത്രങ്ങളാക്കി റോഷന് ആന്‍ഡ്രൂസ് ഒരുക്കുന്ന ചിത്രമാണ് ‘പൂവന്‍കോഴി’. എന്നാൽ, ചിത്രത്തിൽ നിന്നു ജോജു പിന്മാറിയതായി സൂചന. ജോജുവിനു പകരം സംവിധായകന് റോഷന് ആന്‍ഡ്രൂസ് തന്നെ നായകനായെത്തുമെന്നാണ് ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഉണ്ണി ആറിന്റെ നോവല്‍ ‘പ്രതി പൂവന്‍കോഴി’യാണ് സിനിമയാകുന്നത്. ഉണ്ണി തന്നെയാണ് ചിത്രത്തിന് തിരക്കഥയും ഒരുക്കുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് നിര്‍മ്മാണം. ജി ബാലമുരുകന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് ഗോപി സുന്ദറാണ് സംഗീതമൊരുക്കുന്നത്.