Select Your Language

Notifications

webdunia
webdunia
webdunia
webdunia

സൂര്യ-ജ്യോതികയ്‌ക്കൊപ്പം സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്, അണിയറയില്‍ പുത്തന്‍ ചിത്രം ?

സൂര്യ-ജ്യോതികയ്‌ക്കൊപ്പം സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്, അണിയറയില്‍ പുത്തന്‍ ചിത്രം ?

കെ ആര്‍ അനൂപ്

, വെള്ളി, 14 മെയ് 2021 (18:49 IST)
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്. സിനിമ വിശേഷങ്ങളെല്ലാം അദ്ദേഹം പങ്കുവയ്ക്കാറുണ്ട്. ഇപ്പോളിതാ സൂര്യയ്ക്കും ജ്യോതികയ്ക്കും ഒപ്പം എടുത്ത ഒരു ചിത്രം സംവിധായകന്‍ ഷെയര്‍ ചെയ്തു. 
 
'ജീവിതത്തില്‍ കണ്ടുമുട്ടിയ ഏറ്റവും മികച്ച ദമ്പതികള്‍'- ഇരുവര്‍ക്കും ഒപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് റോഷന്‍ ആന്‍ഡ്രൂസ് കുറിച്ചത്.  
 
ഹൗ ഓള്‍ഡ് ആര്‍ യു തമിഴ് റിമേക്ക് ജ്യോതികയെ നായികയാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്തിരുന്നു. സൂര്യ ആയിരുന്നു ചിത്രം നിര്‍മ്മിച്ചത്.
 
സല്യൂട്ട് ചിത്രീകരണം അടുത്തിടെയാണ് സംവിധായകന്‍ പൂര്‍ത്തിയാക്കിയത്. ദുല്‍ഖറിനൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചതിന്റെ സന്തോഷം അദ്ദേഹം പങ്കുവച്ചിരുന്നു. പ്രതീക്ഷിച്ചതിലും വേഗത്തില്‍ ഷൂട്ടിങ് പൂര്‍ത്തിയാക്കിയ ടീം ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളുടെ തിരക്കിലാണ്. സിനിമയെ കുറിച്ചുള്ള കൂടുതല്‍ അപ്‌ഡേറ്റുകള്‍ വരുംദിവസങ്ങളില്‍ പുറത്തു വരുമെന്ന് പ്രതീക്ഷിക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഷങ്കറിന് ഇനി ഹിന്ദി, തെലുങ്ക് സിനിമകള്‍ ചെയ്യാന്‍ പറ്റില്ലേ ? പുതിയ നീക്കവുമായി 'ഇന്ത്യന്‍ 2' നിര്‍മ്മാതാക്കള്‍