ശരിക്കും പ്രിയ വാര്യരെ പ്രണയിക്കുകയായിരുന്നുവെന്ന് റോഷൻ!
പ്രിയയുടെ മറുപടി വൈറലാകുന്നു
ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഒരു ആഡാര്‍ ലവിലെ മാണിക്യ മലരായ പൂവി എന്ന് തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലായിരിക്കുന്നത്. വിവാദങ്ങൾ കൊണ്ടും ഗാനം ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്. പാട്ടിലെ ഒരു രംഗത്ത് പ്രിയയും റോഷനും കാണിക്കുന്ന ക്യൂട്ട് എക്‌സ്പ്രഷനാണ് പ്രേക്ഷരെ ആകര്‍ഷിച്ചത്.
പാട്ട് പുറത്തിറങ്ങിയതോടെ പ്രിയക്ക് ഇൻസ്റ്റഗ്രാമിൽ 30 ലക്ഷം ഫോളോവേഴ്സ് ആണ് ഉണ്ടായത്. ഇത്ര മനോഹരമായി ആ രംഗം ചെയ്തു എന്ന ചോദിച്ചപ്പോള്‍, ആ രംഗങ്ങള്‍ ഞങ്ങള്‍ ശരിക്കും പ്രണയിച്ചു എന്നാണ് പ്രിയയും റോഷനും പറഞ്ഞത്.
പാട്ട് വൈറലാകുന്നതില്‍ സന്തോഷമുണ്ടെന്ന് ഇരുവരും പറഞ്ഞു. ആ ഒരു രംഗം ഇത്രയും പെട്ടന്ന് വൈറലാകുമെന്ന് ഒരിക്കലും കരുതയില്ലെന്നാണ് പ്രിയയും റോഷനും പറയുന്നത്. ഞങ്ങള്‍ തമ്മിലുള്ള കെമിസ്ട്രിയുടെ ഭാഗമായിട്ടാണ് ആ രംഗം അത്രയും മനോഹരമായി വന്നത്. ആ രംഗത്ത് ശരിക്കും പ്രിയയോട് പ്രണയം തോന്നി എന്ന് റോഷനും, റോഷനോട് പ്രണയം തോന്നി എന്ന് പ്രിയയും പറയുന്നു.