Webdunia - Bharat's app for daily news and videos

Install App

റോഷന്‍ ആന്‍ഡ്രൂസിന് വിലക്ക്, ഇനി പന്ത് ദിലീപിന്‍റെ കോര്‍ട്ടില്‍ ?

Webdunia
തിങ്കള്‍, 18 മാര്‍ച്ച് 2019 (17:02 IST)
നിര്‍മ്മാതാവ് ആല്‍‌വിന്‍ ആന്‍റണിയുടെ വീട്ടില്‍ ആക്രമണം നടത്തിയതുമായി ബന്ധപ്പെട്ട കേസില്‍ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിന് നിര്‍മ്മാതാക്കളുടെ സംഘടന വിലക്കേര്‍പ്പെടുത്തി. നിര്‍മ്മാതാവ് ആല്‍‌വിന്‍ ആന്‍റണിയുടെ പരാതിയിലാണ് റോഷനെതിരെ നിര്‍മ്മാതാക്കള്‍ കടുത്ത നിലപാടിലേക്ക് നീങ്ങിയത്.
 
റോഷന്‍ ആന്‍ഡ്രൂസുമായി സിനിമ ചെയ്യുന്ന നിര്‍മ്മാതാക്കള്‍ ഇനി അസോസിയേഷനെ അറിയിക്കണമെന്നും അസോസിയേഷന്‍റെ നിര്‍ദ്ദേശപ്രകാരമായിരിക്കും തുടര്‍നടപടികള്‍ ഉണ്ടാവുകയെന്നും നിര്‍ദ്ദേശമുണ്ട്.
 
ഈ വിഷയത്തില്‍ ഒരു തരത്തിലുള്ള മധ്യസ്ഥ ചര്‍ച്ചയ്ക്കും നിര്‍മ്മാതാക്കളുടെ സംഘടന തയ്യാറല്ല. ആല്‍‌വിന്‍ ആന്‍റണി ഡിജിപിക്കാണ് പരാതി നല്‍കിയിരിക്കുന്നത്.
 
അതേസമയം, നിര്‍മ്മാതാക്കളുടെ സംഘടന ഇപ്പോഴും ദിലീപിന്‍റെ നിയന്ത്രണത്തിലാണെന്നും അതുകൊണ്ടുതന്നെ റോഷന്‍റെ കാര്യത്തില്‍ യാതൊരു വിധ വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും സിനിമയ്ക്കുള്ളില്‍ തന്നെ സംസാരമുണ്ട്. ‘ഹൌ ഓള്‍ഡ് ആര്‍ യു’ സിനിമയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ദിലീപും റോഷന്‍ ആന്‍ഡ്രൂസും തമ്മില്‍ തെറ്റിയെന്നും ഇപ്പോഴത്തെ സാഹചര്യം മുതലാക്കാന്‍ ദിലീപ് ഇടപെടുമെന്നുമാണ് പിന്നാമ്പുറ വര്‍ത്തമാനം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സന്തോഷ വാര്‍ത്ത! തൊഴിലുറപ്പുകാര്‍ക്കും ഇനിമുതല്‍ പിഎഫ്

പോലീസ് അന്വേഷണത്തില്‍ തൃപ്തിയില്ല; നവീന്‍ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍

ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെ തീവ്ര ന്യുനമര്‍ദ്ദം അതിതീവ്ര ന്യുനമര്‍ദ്ദമായി; എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ബിജെപി അലവലാതി പാര്‍ട്ടിയായി മാറി; പരിഹസിച്ച് വെള്ളാപ്പള്ളി നടേശന്‍

പതിനെട്ടാംപടിയില്‍ തിരിഞ്ഞുനിന്ന് പോലീസ് ഉദ്യോഗസ്ഥരുടെ ഫോട്ടോഷൂട്ട്; റിപ്പോര്‍ട്ടര്‍ തേടി എഡിജിപി

അടുത്ത ലേഖനം
Show comments