Webdunia - Bharat's app for daily news and videos

Install App

ജോസഫിനും പൊറിഞ്ചുവിനും ശേഷം ജോജുവിന്‍റെ പ്രതിഫലം കുത്തനെ കൂടിയോ? റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തില്‍ നിന്ന് ജോജു പുറത്തുപോയതിന് കാരണമെന്ത്?

ജോമില്‍ ചെറിയാന്‍
ബുധന്‍, 25 സെപ്‌റ്റംബര്‍ 2019 (18:04 IST)
വലിയ ഹിറ്റുകള്‍ തുടര്‍ച്ചയായി സംഭവിക്കുമ്പോള്‍ താരങ്ങള്‍ പ്രതിഫലം വര്‍ദ്ധിപ്പിക്കുന്നത് സാധാരണയാണ്. മലയാളത്തിലെ പ്രിയനടന്‍ ജോജു അത്തരത്തില്‍ പ്രതിഫലം വര്‍ദ്ധിപ്പിച്ചെന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വര്‍ത്തമാനം. ജോജുവിന്‍റെ പ്രതിഫലം താങ്ങാനാകാത്തതാണ് റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന പ്രതി പൂവന്‍‌കോഴി എന്ന ചിത്രത്തില്‍ സംവിധായകന്‍ തന്നെ അഭിനയിക്കേണ്ടി വന്നതിന്‍റെ കാരണമെന്നും സോഷ്യല്‍ മീഡിയയില്‍ പ്രചരണമുണ്ട്.
 
വെറും എട്ടുദിവസം അഭിനയിക്കുന്നതിനായി നമ്മുടെ താരങ്ങള്‍ വമ്പന്‍ പ്രതിഫലമാണ് ചോദിച്ചതെന്ന് റോഷന്‍ ആന്‍ഡ്രൂസ് പറയുന്നു. അത്രയും പ്രതിഫലം നല്‍കി അഭിനയിപ്പിക്കാന്‍ കഴിയാത്തതിനാല്‍ താന്‍ തന്നെ അഭിനയിക്കാന്‍ തീരുമാനിച്ചതായും റോഷന്‍ വ്യക്തമാക്കുന്നു.
 
ജോസഫിന് പിന്നാലെ പൊറിഞ്ചു മറിയം ജോസും സൂപ്പര്‍ഹിറ്റായതോടെ ജോജുവിന്‍റെ താരമൂല്യം കുതിച്ചുയര്‍ന്നിരിക്കുകയാണ്. അടുത്ത സൂപ്പര്‍താരമായി ജോജു മാറും എന്നാണ് സിനിമാവിദഗ്ധരുടെ പ്രവചനം. മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും ജോജു ആണ് നായകന്‍. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

സിദ്ധാര്‍ത്ഥന്റെ മരണം: പ്രതികളായ 19 വിദ്യാര്‍ത്ഥികളെയും പുറത്താക്കിയെന്ന് വെറ്റിനറി സര്‍വകലാശാല

ലോക്കോ പൈലറ്റുമാര്‍ക്ക് ഭക്ഷണത്തിനും ടോയ്ലറ്റിനും ഇടവേള നല്‍കണമെന്ന ദീര്‍ഘകാല ആവശ്യം ഇന്ത്യന്‍ റെയില്‍വേ നിരസിച്ചു; കാരണം ഇതാണ്

വിവാഹിതനായിട്ട് ഏറെ നാളായില്ല; എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ 28കാരനായ പൈലറ്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

ആര്‍ത്തവമുള്ള എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ക്ലാസ് മുറിക്ക് പുറത്തിരുത്തി പരീക്ഷ എഴുതിച്ചു; സ്‌കൂളിനെതിരെ പരാതി

താരിഫ് യുദ്ധത്തില്‍ അമേരിക്കയുമായി സംസാരിക്കാന്‍ തയ്യാര്‍, എന്നാല്‍ ഭീഷണി വേണ്ട: ചൈന

അടുത്ത ലേഖനം
Show comments