സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ‘ചോല’ വെനീസ് അന്താരാഷ്ട്ര ചലചിത്രോത്സവത്തില്‍ റെഡ് കാര്‍പ്പറ്റ് വേള്‍ഡ് പ്രിമിയറില്‍ പ്രദര്‍ശിപ്പിച്ചു. നീണ്ട വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് ഒരു മലയാള ചിത്രം വെനീസ് മേളയിൽ പ്രദർശിപ്പിക്കുന്നത്.
അടൂര്‍ ഗോപാലകൃഷ്ണന്റെ മതിലുകള്‍, നിഴല്‍ കൂത്ത് എന്നിവയാണ് ഇതിനു മുമ്പ് വെനീസ് ചലച്ചിത്രമേളയിലേക്ക് മലയാളത്തില്‍ നിന്ന് പ്രദര്‍ശിപ്പിക്കപ്പെട്ട ചലച്ചിത്രങ്ങള്‍. മമ്മൂട്ടിയായിരുന്നു മതിലുകളിൽ നായകനായി എത്തിയിരുന്നത്. അതേസമയം, നിഴൽകൂത്തിൽ ഒടുവിൽ ഉണ്ണികൃഷ്ണൻ ആയിരുന്നു കേന്ദ്രകഥാപാത്രം. മമ്മൂട്ടിയുടെ മതിലുകൾക്ക് ശേഷം വെനീസ് മേളയിൽ തിളങ്ങിയിരിക്കുകയാണ് ജോജുവിന്റെ ചോല എന്ന ചിത്രവും.
സനല്‍ കുമാര്‍ ശശിധരന്‍, ജോജു ജോര്‍ജ്ജ്, നിമിഷ സജയന്‍, സിജോ വടക്കന്‍ ,ഷാജി മാത്യു എന്നിവര്‍ ഷോ കാണാനെത്തിയിരുന്നു.