Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ചേച്ചി ഒരു കളി കിട്ടുമോ'; മോശം കമന്റിട്ടയാള്‍ക്ക് മറുപടിയുമായി നടി സാധിക

സോഷ്യല്‍ മീഡിയയില്‍ വളരെ ബോള്‍ഡ് ആയി പ്രതികരിക്കുന്ന നടിമാരില്‍ ഒരാള്‍ കൂടിയാണ് സാധിക

Sadhika bold reply to bad message
, വെള്ളി, 7 ഒക്‌ടോബര്‍ 2022 (20:36 IST)
സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരമാണ് നടി സാധിക വേണുഗോപാല്‍. മികച്ചൊരു മോഡല്‍ കൂടിയാണ് താരം. തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ അടക്കം സാധിക ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. 
 
സോഷ്യല്‍ മീഡിയയില്‍ വളരെ ബോള്‍ഡ് ആയി പ്രതികരിക്കുന്ന നടിമാരില്‍ ഒരാള്‍ കൂടിയാണ് സാധിക. തനിക്ക് മോശം മെസേജ് അയച്ച ആള്‍ക്ക് സാധിക കൊടുത്ത മറുപടിയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. 
 
'ചേച്ചി ഒരു കളി കിട്ടുമോ' എന്നാണ് താരത്തോട് ഒരു വ്യക്തി ചോദിച്ചത്. ഇതോടെ താരം മെസേജിന്റെ സ്‌ക്രീന്‍ഷോട്ട് പുറത്തുവിട്ടു. മെസേജ് അയച്ച ആളെ മെന്‍ഷന്‍ ചെയ്താണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ സാധിക മറുപടി കൊടുത്തിരിക്കുന്നത്. 'സാക്ഷര കേരളത്തിലെ അയ്യോ പാവം സല്‍സ്വഭാവികള്‍' എന്നാണ് സാധിക ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ മോശം മെസേജിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ച് കുറിച്ചിരിക്കുന്നത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇത് കാളിദാസിന്റെ കാമുകി തന്നെ ! ഉറപ്പിച്ച് സോഷ്യല്‍ മീഡിയ; റൊമാന്റിക് ചിത്രവുമായി താരപുത്രന്‍