Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഞങ്ങള്‍ ഹാപ്പിയാണ്, ജോജു ചേട്ടന്‍ കുറേ കഷ്ടപ്പെട്ടിട്ടുണ്ട്'; അഭിനയിച്ചു 'വെറുപ്പിച്ച' വില്ലന്‍മാര്‍, 'പണി'ക്ക് മികച്ച പ്രതികരണം

അഭിനയിച്ചു 'വെറുപ്പിക്കുക' എന്നൊക്കെ പറഞ്ഞാല്‍ കുറഞ്ഞുപോകുമെന്നാണ് മറ്റൊരു പ്രേക്ഷകന്റെ പ്രതികരണം

Junaiz and Sagar / Pani Movie

രേണുക വേണു

, ശനി, 26 ഒക്‌ടോബര്‍ 2024 (12:19 IST)
Junaiz and Sagar / Pani Movie

ജോജു ജോര്‍ജ് ആദ്യമായി സംവിധാനം ചെയ്ത 'പണി' തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ബിഗ് ബോസ് മലയാളത്തിലൂടെ ശ്രദ്ധിക്കപ്പെട്ട സാഗര്‍ സൂര്യ, ജുനൈസ് വി.പി എന്നിവരാണ് സിനിമയില്‍ വില്ലന്‍ വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. നായകനായ ജോജുവിനേക്കാള്‍ പ്രശംസയാണ് ഇരുവരുടെയും വില്ലന്‍ വേഷങ്ങള്‍ക്കു ലഭിച്ചുകൊണ്ടിരിക്കുന്നത്. 'സിനിമ കണ്ടിറങ്ങുമ്പോള്‍ ഇരുവരെയും നേരിട്ടു കണ്ടാല്‍ രണ്ടെണ്ണം പൊട്ടിക്കാന്‍ തോന്നും' എന്നാണ് ഒരു പ്രേക്ഷകന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. അത്രത്തോളം ഗംഭീരമായാണ് ഇരുവരും വില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 
 
അഭിനയിച്ചു 'വെറുപ്പിക്കുക' എന്നൊക്കെ പറഞ്ഞാല്‍ കുറഞ്ഞുപോകുമെന്നാണ് മറ്റൊരു പ്രേക്ഷകന്റെ പ്രതികരണം. സംവിധായകന്‍ കണ്ടതിനേക്കാള്‍ അപ്പുറം പോകാന്‍ ഇരുവര്‍ക്കും സാധിച്ചെന്നും മറ്റു പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നു. പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്ന നല്ല വാക്കുകള്‍ക്കും സ്‌നേഹത്തിനും നന്ദിയുണ്ടെന്ന് സാഗറും ജുനൈസും പ്രതികരിച്ചു. തൃശൂര്‍ രാഗം തിയറ്ററില്‍ പ്രേക്ഷകര്‍ക്കു നന്ദി പറയാന്‍ എത്തിയതാണ് ഇരുവരും. തങ്ങള്‍ക്ക് ഇങ്ങനെയൊരു കഥാപാത്രം നല്‍കിയ ജോജു ജോര്‍ജിനു ഇരുവരും നന്ദി പറഞ്ഞു. 
 


' ഭയങ്കര സന്തോഷം ഉണ്ട്. നിങ്ങളുടെ പിന്തുണ വേണം. നല്ല അഭിപ്രായങ്ങള്‍ കേള്‍ക്കുന്നുണ്ട്. എല്ലാവരും ഇനിയും സപ്പോര്‍ട്ട് ചെയ്യണം. ഞങ്ങള്‍ വളരെ സന്തോഷത്തിലാണ്. ഫുള്‍ ക്രെഡിറ്റ് ജോജു ചേട്ടനാണ്. ഭയങ്കരമായി കഷ്ടപ്പെട്ടിട്ടുണ്ട് ചേട്ടന്‍. തൃശൂരിലെ ഇത്രയും ക്രൗഡിന്റെ ഇടയില്‍ ഷൂട്ട് ചെയ്യുകയെന്ന് പറഞ്ഞാല്‍ കഷ്ടപ്പാടാണ്. തൃശൂരിലെ ആളുകളും സപ്പോര്‍ട്ട് ആയിരുന്നു. ജോജു ചേട്ടനില്‍ നിന്ന് ഇനിയും കുറേ സിനിമകള്‍ ഉണ്ടാകും,' സാഗറും ജുനൈസും പ്രതികരിച്ചു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Pani Movie Social Media Review: ജോജുവിന്റെ 'പണി' ശരിക്കും ഏറ്റു; മൗത്ത് പബ്ലിസിറ്റിയിലൂടെ വന്‍ വിജയത്തിലേക്ക്