Webdunia - Bharat's app for daily news and videos

Install App

ഞാനില്ലാത്ത ദിവസം എന്നെ വിവാഹത്തിന് ക്ഷണിക്കാന്‍ മോള്‍ ഫ്ലാറ്റില്‍ വന്നു, പിന്നീട് വാട്സ് ആപ്പില്‍ ഒരു മെസേജും വന്നു: മകളുടെ വിവാഹത്തിന് പോകാതിരുന്നതിനെക്കുറിച്ച് സായ്‌കുമാര്‍

അമ്പിളി എസ് കെ
വെള്ളി, 18 ഒക്‌ടോബര്‍ 2019 (16:20 IST)
മകളുടെ വിവാഹത്തിന് താന്‍ പങ്കെടുക്കാതിരുന്നതിനെക്കുറിച്ച് നടന്‍ സായ്കുമാര്‍ വെളിപ്പെടുത്തുന്നു. അതിഥിയായി പങ്കെടുക്കേണ്ടതാണ് മകളുടെ വിവാഹം എന്ന് തോന്നാതിരുന്നതുകൊണ്ടാണ് പങ്കെടുക്കാതിരുന്നതെന്ന് സായ് പറയുന്നു.
 
‘വനിത’യ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് വേദനയോടെ അക്കാര്യം സായ് വ്യക്തമാക്കുന്നത്. കൊല്ലം സ്വദേശിനിയായ പ്രസന്നകുമാരിയാണ് സായ്കുമാറിന്‍റെ ആദ്യഭാര്യ. വൈഷ്ണവിയാണ് മകള്‍. പിന്നീട് സായ്കുമാര്‍ നടി ബിന്ദു പണിക്കരെ വിവാഹം കഴിച്ചു. വൈഷ്ണവിക്ക് വന്ന വിവാഹാലോചനയും കല്യാണ നിശ്ചയവും തന്നെ അറിയിച്ചിരുന്നില്ലെന്ന് സായ്കുമാര്‍ പറയുന്നു. 
 
“അതുവരെ ഞാന്‍ അധ്വാനിച്ചത് അവര്‍ക്കും മോള്‍ക്കും വേണ്ടിയായിരുന്നു. മോളുടെ ഭാവി സുരക്ഷിതമാക്കേണ്ടത് അച്ഛന്‍റെ കടമയാണ്. എനിക്കുള്ളതെല്ലാം അവര്‍ക്ക് നല്‍കിയത് സന്തോഷത്തോടെയാണ്. പിന്നീട് മോളും എന്നെ കുറ്റപ്പെടുത്തി സംസാരിച്ചു എന്ന് കേട്ടപ്പോള്‍ വിഷമമായി. ഞാന്‍ തിരുത്താനും പോയില്ല. അവളുടെ വിവാഹാലോചനയും നിശ്ചയവും ഒന്നും അറിയിച്ചില്ല. ഞാനില്ലാത്ത ഒരു ദിവസം വിവാഹം ക്ഷണിക്കാന്‍ മോള്‍ ഫ്ലാറ്റില്‍ വന്നു എന്ന് പറഞ്ഞറിഞ്ഞു. പിന്നീട് വാട്സ് ആപ്പില്‍ ഒരു മെസേജും വന്നു. മകളുടെ വിവാഹം അച്ഛനെ അങ്ങനെയാണല്ലോ അറിയിക്കേണ്ടത്. അതിഥികള്‍ക്കൊപ്പം ഒരാളായി പങ്കെടുക്കേണ്ടതല്ലല്ലോ, മകളുടെ വിവാഹം. അതുകൊണ്ട് പോയില്ല” - സായ്കുമാര്‍ വ്യക്തമാക്കുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമലയിലെ ഫോട്ടോഷൂട്ട് അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി

ട്രെയിനിലെ ടോയ്‌ലറ്റില്‍ നിന്നും വിചിത്രമായ ശബ്ദം; ഞെട്ടലില്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍

ഗുരുതര വൈകല്യങ്ങളുമായി കുഞ്ഞ് ജനിച്ചു; ആലപ്പുഴയില്‍ നാലു ഡോക്ടര്‍മാര്‍ക്കെതിരെ കേസ്

സംസ്ഥാനത്ത് അംഗീകാരമില്ലാത്ത 827 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍

വരുമാനം 2034 മുതല്‍ ലഭിക്കും; വിഴിഞ്ഞം അനുബന്ധ കരാറില്‍ ഒപ്പിട്ടു

അടുത്ത ലേഖനം
Show comments