Webdunia - Bharat's app for daily news and videos

Install App

കലിക്ക് ശേഷം ഒരു മലയാള സിനിമ ചെയ്യാന്‍ താമസിച്ചത് ഡബ്ബിംഗ് മൂലം, മലയാളം മലയാളമായി തന്നെ പറയാന്‍ നല്ല പാടാണ്: സായി പല്ലവി

Webdunia
വ്യാഴം, 4 ഏപ്രില്‍ 2019 (08:31 IST)
പ്രേമത്തിലൂടെ സൌത്ത് ഇന്ത്യൻ മുഴുവൻ തരംഗമായ നടിയാണ് സായി പല്ലവി. ഒരിടവേളയ്ക്ക് ശേഷം വീണ്ടും മലയാളത്തിലേക്ക് തിരിച്ച് വന്നിരിക്കുകയാണ് താരം. പ്രേമത്തിനു കലിയ്ക്കും ശേഷം കുറച്ച് വർഷത്തെ ഇടവേള എടുത്തിട്ടാണ് നടി അതിരനിൽ നായികയായിരിക്കുന്നത്. 
 
ഫഹദ് ഫാസില്‍ നായകനാവുന്ന അതിരന്‍ എന്ന സിനിമയിലൂടെയാണ് സായി പല്ലവിയുടെ മലയാളത്തിലേക്കുള്ള തിരിച്ചു വരവ്. കലിയ്ക്ക് ശേഷം മലയാള സിനിമ ചെയ്യാന്‍ താമസിച്ചത് ഡബ്ബിംഗിന്റെ കാര്യമോര്‍ത്തിട്ടാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് സായി പല്ലവി.
 
‘എനിക്ക് മലയാളത്തോട് അതിരറ്റ ബഹുമാനമാണ്. കലി ചെയ്തു കഴിഞ്ഞ് മലയാള ചിത്രം ചെയ്യാന്‍ താമസിച്ചത് ഡബ്ബിംഗിന്റെ കാര്യം ഓര്‍ത്താണ്. നല്ല കഥാപാത്രം ചെയ്യുമ്പോള്‍ ശബ്ദവും ഞാന്‍ തന്നെ കൊടുക്കണമെന്നുണ്ടായിരുന്നു. അതിരനെ കുറിച്ച് സംവിധായകന്‍ വിവേക് കഥ പറഞ്ഞപ്പോഴേ ഞാന്‍ ചോദിച്ചത് എനിക്ക് ഡബ്ബ് ചെയ്യാന്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഉണ്ടോ ഡയലോഗ് കുറവാണോ എന്നാണ്. ഡയലോഗ് കുറവായത് കൊണ്ട് വല്ല്യ പ്രയാസം ഉണ്ടായില്ല. മലയാളം മലയാളമായി തന്നെ പറയാന്‍ നല്ല പാടാണ്.’ വനിത മാസികയുമായുള്ള അഭിമുഖത്തില്‍ സായി പല്ലവി പറഞ്ഞു.
 
നിത്യ എന്ന കഥാപാത്രത്തെയാണ് സായി പല്ലവി അതിരനില്‍ അവതരിപ്പിക്കുന്നത്. ഒരു മാനസിക രോഗാശുപത്രിയും അതിന്റെ ചുറ്റുവട്ടവുമാണ് സിനിമയുടെ കഥാപശ്ചാത്തലം. ചിത്രത്തില്‍ ഡോക്ടറുടെ വേഷത്തില്‍ ഫഹദ് ഫാസില്‍ എത്തുന്നു.  

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments