Webdunia - Bharat's app for daily news and videos

Install App

'സിനിമ ചെയ്യാതിരിക്കുമ്പോഴും ആളുകള്‍ എന്നെ കുറിച്ച് സംസാരിച്ചു കൊണ്ടിരിക്കണം': പി.ആർ വർക്കിനെ കുറിച്ച് സായ് പല്ലവി

നിഹാരിക കെ എസ്
ശനി, 26 ഒക്‌ടോബര്‍ 2024 (09:49 IST)
സിനിമയില്‍ പിടിച്ചു നില്‍ക്കാന്‍ തനിക്ക് പിആര്‍ ഏജന്‍സികളുടെ ആവശ്യമില്ലെന്ന് നടി സായ് പല്ലവി. രാമായണ എന്ന തന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് സായ് പല്ലവി ഇപ്പോൾ. ഈ സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ നടിക്ക് ബോളിവുഡിൽ നിന്നും ഒരു കോൾ വന്നു. പി.ആർ വർക്കിനെ കുറിച്ച് സംസാരിക്കാൻ ആയിരുന്നു അയാൾ വിളിച്ചത്. ബോളിവുഡില്‍ നിന്നുള്ള ഒരാള്‍ തന്നോട് പിആര്‍ ഏജന്‍സികളെ കുറിച്ച് സംസാരിച്ചിരുന്നു എന്നാല്‍ തനിക്ക് അതിന്റെ ആവശ്യമില്ല എന്നാണ് സായ് പല്ലവി പറയുന്നത്. ‘അമരന്‍’ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തിലാണ് സായ് പല്ലവി പ്രതികരിച്ചത്.
 
'ഒരു പിആര്‍ ഏജന്‍സിയുടെ ആവശ്യമുണ്ടോ എന്ന് ബോളിവുഡില്‍ നിന്നുള്ള ഒരാള്‍ എന്നോട് ചോദിച്ചിരുന്നു. എന്നാല്‍ ഞാന്‍ സിനിമകള്‍ ചെയ്യുകയും അഭിമുഖങ്ങള്‍ നല്‍കുകയും ചെയ്തു കൊണ്ടിരിക്കുമ്പോള്‍ പിആര്‍ ഏജന്‍സികളുടെ ആവശ്യം ഉണ്ടെന്ന് തോന്നിയിട്ടില്ല. അതുകൊണ്ട് തന്നെ എന്താണ് പിആറിന്റെ ആവശ്യം എന്ന് ഞാന്‍ അയാളോട് ചോദിച്ചു. അയാള്‍ക്ക് പറയാന്‍ കൃത്യമായ ഒരു ഉത്തരം ഉണ്ടായിരുന്നില്ല. 
 
ഞാന്‍ സിനിമ ചെയ്യാതിരിക്കുമ്പോഴും ആളുകള്‍ എന്നെ കുറിച്ച് സംസാരിച്ചു കൊണ്ടിരിക്കണമെന്ന് അയാള്‍ പറഞ്ഞു. അത് എന്തിനാണ് എന്ന് ഞാന്‍ തിരിച്ച് ചോദിച്ചു. എല്ലാവരും എന്നെ കുറിച്ച് സംസാരിച്ചു കൊണ്ടേയിരുന്നാല്‍ ബോര്‍ ആവില്ലേ? അത് എന്തിനെന്ന് എനിക്ക് മനസിലാവുന്നില്ല” എന്നാണ് സായ് പല്ലവി പറയുന്നത്. 
 
അതേസമയം, ‘രാമായണ’ എന്ന സിനിമയിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് സായ് പല്ലവി. രണ്‍ബിര്‍ കപൂര്‍ നായകനാകുന്ന ചിത്രം നിതീഷ് തിവാരിയാണ് സംവിധാനം ചെയ്യുന്നത്. യാഷ് ആണ് ചിത്രത്തിൽ രാവണനായി എത്തുന്നത്. 
 
ചിത്രത്തില്‍ സീത ആയാണ് സായ് പല്ലവി വേഷമിടുന്നത്. കന്നഡ സൂപ്പര്‍ താരം യാഷ് ആണ് ചിത്രത്തില്‍ രാവണന്‍ ആയി വേഷമിടുന്നത്. 500 കോടി ബജറ്റിലാണ് ചിത്രമൊരുങ്ങുന്നത്. എന്‍ഇജി വെര്‍ച്വല്‍ പ്രൊഡക്ഷനാണ് ചിത്രം നിര്‍മിക്കുന്നത്. മൂന്ന് ഭാഗങ്ങള്‍ ആയാണ് ചിത്രം എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വ്യാജ വെളിച്ചെണ്ണയാണെന്ന് തോന്നിയാല്‍ ഈ നമ്പരില്‍ പരാതിപ്പെടാം

പൊട്ടിയ വൈദ്യുതി ലൈനുകളില്‍ നിന്നുള്ള വൈദ്യുതാഘാതമേറ്റ് തിരുവനന്തപുരത്തും കോഴിക്കോടും രണ്ടുമരണങ്ങള്‍

എണ്ണവിലയിൽ കൈ പൊള്ളുമെന്ന പേടി വേണ്ട,ഓണക്കാലത്ത് വിലക്കുറവില്‍ അരിയും വെളിച്ചെണ്ണയും ലഭ്യമാക്കുമെന്ന് സപ്ലൈക്കോ

പ്രാണനിൽ പടർന്ന് ഇരുട്ടിൽ ആശ്വാസത്തിൻ്റെ കരസ്പർശമായ പ്രിയ സഖാവ്, വി എസിന് അന്ത്യാഭിവാദ്യമർപ്പിച്ച് കെ കെ രമ

കോട്ടയത്ത് കരിക്കിടാന്‍ കയറിയ യുവാവിനെ തെങ്ങിന്റെ മുകളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

അടുത്ത ലേഖനം
Show comments