Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിറത്തിലെ സോനയാകാൻ അസിൻ പ്രതീക്ഷയോടെ ഓഡിഷനെത്തി, റിജെക്ട് ചെയ്ത് കമൽ

Director kamal reveals once he rejected asin

നിഹാരിക കെ എസ്

, ശനി, 26 ഒക്‌ടോബര്‍ 2024 (09:28 IST)
90 കളുടെ അവസാനം മലയാള സിനിമയുടെ ഗതി മാറ്റിയ ചിത്രമാണ് നിറം. കമൽ സംവിധാനം ചെയ്ത ചത്രത്തിൽ കുഞ്ചാക്കോ ബോബൻ-ശാലിനി എന്നിവരായിരുന്നു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. നിറത്തില്‍ ആണ്‍-പെണ്‍ സൗഹൃദങ്ങളുടെ കഥയാണ് പറഞ്ഞത്. ഒപ്പം, പ്രണയവും. ചിത്രത്തിലേക്ക് ശാലിനി എത്തുന്നതിന് മുൻപ് ഓഡിഷൻ നടന്നിരുന്നു. സോന എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ പ്രതീക്ഷയോടെ എത്തിയവരിൽ അസിൻ തോട്ടുങ്കലും ഉണ്ടായിരുന്നു. അന്ന് താൻ ഒഴിവാക്കിയ അസിൻ പിന്നീട് സൂപ്പര്‍ താരമായി മാറിയ കഥയാണ് സംവിധായകന്‍ കമല്‍ ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്.
 
”നിറത്തില്‍ നായികയെ തേടിയുള്ള ഓഡിഷന് വന്നതില്‍ എനിക്കേറെ ഇഷ്ടപ്പെട്ട ഒരു കുട്ടി പിന്നീട് കമല്‍ ഹാസന്റെയും ആമിര്‍ ഖാന്റെയും ഒക്കെ നായികയായി വളര്‍ന്നു വലിയ താരമായി. അസിന്‍ തോട്ടുങ്കല്‍. ഓഡിഷന്‍ സമയത്ത് വല്ലാതെ കണ്ണു ചിമ്മുന്നതായിരുന്നു അസിന്റെ കുഴപ്പം. ക്ലോസപ്പ് ഷോട്ടുകളെ അത് ബാധിക്കുമെന്ന് തോന്നിയത് കൊണ്ടാണ് അസിനെ ഒഴിവാക്കിയത്. 
 
പിന്നീടൊരിക്കല്‍ എയര്‍പോര്‍ട്ടില്‍ വച്ചു കണ്ടപ്പോള്‍ അസിനോട് ഞാന്‍ ഇക്കാര്യം പറഞ്ഞു. അപ്പോഴേക്കും അവര്‍ ബോളിവുഡിലെ തിരക്കുള്ള നടിയായി കഴിഞ്ഞിരുന്നു. ഞാന്‍ ചൂണ്ടിക്കാണിച്ച ന്യൂനത മനസിലായതായും പിന്നീട് പങ്കെടുത്ത ഓഡിഷനുകളില്‍ അതു പരിഹരിക്കാന്‍ കഴിഞ്ഞതായും അസിന്‍ പറഞ്ഞു” എന്നാണ് വനിത മാഗസിന് നല്‍കിയ അഭിമുഖത്തില്‍ കമല്‍ പറയുന്നത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആ സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ ആസിഫ് അലിയുടെ മാസ് ഇന്‍ട്രോ സംവിധാനം ചെയ്തത് പൃഥ്വിരാജ്; അന്നേ സംവിധാനത്തില്‍ താല്‍പര്യമുണ്ടായിരുന്നു !