നയന്‍താരയെ വീഴ്ത്തി സായ് പല്ലവി ! ബോളിവുഡ് നടിമാരും പിന്നില്‍, ഒറ്റ സിനിമ കൊണ്ട് വന്ന മാറ്റം

കെ ആര്‍ അനൂപ്
തിങ്കള്‍, 8 ഏപ്രില്‍ 2024 (09:13 IST)
രാമായണത്തിലെ സീതയായി വേഷമിടാന്‍ സായ് പല്ലവിക്ക് അവസരം ലഭിച്ചുവെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്.രണ്‍ബീര്‍ കപൂര്‍, സായ് പല്ലവി, യാഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ദങ്കല്‍ സംവിധായകനായ നിതേഷ് തിവാരിയാണ് സിനിമ ഒരുക്കുന്നത്.അയോധ്യയില്‍ ചിത്രത്തിന്റെ സെറ്റ് ഉയര്‍ന്നു കഴിഞ്ഞു.രാമായണത്തെ ആസ്പദമാക്കി ഒടുവില്‍ പുറത്തിറങ്ങിയ ആദിപുരുഷ് വന്‍ പരാജയമായി മാറിയിരുന്നു. അതുകൊണ്ടുതന്നെ വളരെ സൂക്ഷമതയോടെയാണ് ഇപ്പോള്‍ രാമായണ സിനിമ ഒരുങ്ങുന്നത്. നിശബ്ദമായാണ് കാസ്റ്റിംഗ് അടക്കമുള്ള കാര്യങ്ങള്‍ നടക്കുന്നത്. ഒരു വിവരവും നിര്‍മ്മാതാക്കള്‍ പുറത്തുവിടാന്‍ ഇഷ്ടപ്പെടുന്നില്ല.
 
രാമനായി വേഷമിടാന്‍ രണ്‍ബീറിന് ഓരോ ഭാഗത്തിനും 75 കോടി വെച്ച് നടന്‍ വാങ്ങും. നടന്റെ ഒടുവില്‍ റിലീസിയ അനിമല്‍ 900 കോടിയാണ് ആഗോള തലത്തില്‍ നേടിയത്. 250 കോടി രൂപയാണ് മൂന്ന് ഭാഗങ്ങള്‍ക്ക് വേണ്ടി രണ്‍ബീര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നടന്റെ മുന്‍ ചിത്രമായ ബ്രഹ്‌മാസ്ത്രയെ അപേക്ഷിച്ച് പ്രതിഫലത്തില്‍ 200 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.70 കോടിയാണ് രണ്‍ബീര്‍ ആനിമലിനായി വാങ്ങിയത്.
 
ദക്ഷിണേന്ത്യയില്‍ നയന്‍താര ഉള്‍പ്പെടെയുള്ള നായികമാരെ പ്രതിഫലത്തില്‍ മറികടന്നിരിക്കുകയാണ് സായ് പല്ലവി. ബോളിവുഡിലെ ചില താരങ്ങളെയും നടി പിന്നിലാക്കി.18-20 കോടിക്കും ഇടയിലാണ് നടിക്ക് ലഭിക്കുന്ന പ്രതിഫലം. 6 കോടി വെച്ച് ഓരോ ഭാഗത്തിനായി നടി വാങ്ങും. യഷിന് ലഭിക്കുന്ന പ്രതിഫലം 150 കോടിയാണ്.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

അറബിക്കടലിലെ ശക്തി കൂടിയ ന്യൂനമര്‍ദം: 21 മുതല്‍ 23 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴക്ക് സാധ്യത

താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതി മരണപ്പെട്ടു; ചികിത്സാപിഴവ് ആരോപിച്ച് ബന്ധുക്കള്‍

Kerala Weather: റെഡ് അലര്‍ട്ട്, ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു അവധി

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരു ജീവന്‍ കൂടി നഷ്ടപ്പെട്ടു; മരണപ്പെട്ടത് തിരുവനന്തപുരം സ്വദേശിനി

ട്രെയിനുകളിലെ ആക്രമണം: 'പോര്‍ബന്തര്‍ എക്‌സ്പ്രസ് പാഞ്ഞുവന്നത് മാത്രമേ എനിക്ക് ഓര്‍മ്മയുള്ളു, എന്റെ കൈകള്‍ നിറയെ രക്തം'

അടുത്ത ലേഖനം
Show comments