Select Your Language

Notifications

webdunia
webdunia
webdunia
webdunia

കുടുംബത്തോടൊപ്പം അവധി ആഘോഷിച്ച് സായി പല്ലവി, ചിത്രങ്ങൾ വൈറലാകുന്നു

സായി പല്ലവി

കെ ആര്‍ അനൂപ്

, ബുധന്‍, 16 ജൂണ്‍ 2021 (08:57 IST)
സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലെങ്കിലും തന്നോട് ചേർന്നുനിൽക്കുന്ന ഓരോ വിശേഷങ്ങളും സായി പല്ലവി പങ്കുവയ്ക്കാറുണ്ട്. ഷൂട്ടിംഗ് തിരക്കുകളിൽ നിന്നൊഴിഞ്ഞ് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുകയാണ് പ്രിയതാരം. കസിനും കുടുംബത്തോടൊപ്പം അവധി ആഘോഷിക്കുന്ന നടിയുടെ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 
 
ആവേശത്തോടെ സായി പല്ലവി പോസ് ചെയ്യുന്നതും കാണാം. കുടുംബത്തോടൊപ്പം അത്രമാത്രം സന്തോഷത്തോടെയാണ് നടി നിൽക്കുന്നത്. അവരോടൊപ്പമുള്ള സ്‌നേഹത്തിൻറെ ആഴം എത്രത്തോളം ആണെന്ന് ചിത്രങ്ങളിൽ നിന്ന് വ്യക്തമാണ്. ചില ചിത്രങ്ങളിലുള്ള നടിയുടെ മുഖഭാവങ്ങളും രസകരമാണ്.
webdunia
 
ലവ് സ്റ്റോറി എന്ന തെലുങ്ക് ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് സായി പല്ലവി. നാഗചൈതന്യ ആണ് നായകൻ. ഏപ്രിലിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്ന ചിത്രം നിലവിലെ സാഹചര്യത്തിൽ മാറ്റിവച്ചിരിക്കുകയാണ്. വിരാടപർവ്വം ചിത്രം കൂടി പുറത്ത് വരാനുണ്ട്.   

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

190 രാജ്യങ്ങളിലായി 17 ഭാഷകളില്‍ ജഗമേ തന്തിരം, റിലീസ് ഇനി രണ്ട് നാളുകള്‍