Webdunia - Bharat's app for daily news and videos

Install App

കുട്ടികളുടെ റൂമിൽ നിൽക്കുന്നത് കരീനയാണെന്ന് ആദ്യം കരുതി, എന്നാല്‍ അത് അക്രമിയായിരുന്നു; സംഭവത്തെ കുറിച്ച് മലയാളി ആയയുടെ മൊഴി

നിഹാരിക കെ.എസ്
വെള്ളി, 17 ജനുവരി 2025 (14:45 IST)
ബോളിവുഡ് താരം സെയ്ഫ് അലിഖാനെ ആക്രമിച്ച പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പോലീസ് പിടികൂടി. ഓടി രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് പ്രതി മുംബൈ പൊലീസിന്റെ പിടിയിലായത്. ബാന്ദ്രയിലെ ഇത്രയേറെ സുരക്ഷാക്രമീകരണങ്ങളുള്ള സെയ്ഫിന്റെ വസതിയില്‍ നടന്ന ആക്രമണത്തിന്റെ ഞെട്ടലിലാണ് സിനിമാലോകം. സെയ്ഫിന്റെ വീട്ടില്‍ നടന്ന സംഭവങ്ങള്‍ ദൃക്സാക്ഷികളായ പരിചാരകര്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ വിവരിക്കുന്നുണ്ട്.
 
വീടിനുള്ളില്‍ കടന്ന അക്രമിയെ ആദ്യം കാണുന്നത് സെയ്ഫിന്റെയും കരീനയുടെയും ഇളയ മകന്‍ ജേയുടെ ആയയും മലയാളിയുമായ ഏലിയാമ്മ ഫിലിപ്പാണ്. നാല് വര്‍ഷമായി സെയ്ഫിന്റെ വീട്ടില്‍ ജോലി ചെയ്യുകയാണ് ഇവര്‍. ജേയുടെ മുറിയിലാണ് അക്രമി ആദ്യം കടന്നത്. ബുധനാഴ്ച പുലര്‍ച്ചെ 2 മണിക്കാണ് അക്രമിയെ കാണുന്നത്.
 
ജേയുടെ മുറിയിലെ ശുചിമുറിയുടെ വാതില്‍ തുറന്നുകിടക്കുന്നത് കണ്ടു. കരീനയാണ് എന്നായിരുന്നു ആദ്യം കരുതിയത്. എന്നാല്‍ സംശയം തോന്നി അടുത്തേക്ക് പോയപ്പോള്‍ പെട്ടെന്ന് ഒരാള്‍ പുറത്തുവന്നു. അയാളെ തടയാന്‍ ശ്രമിച്ചപ്പോള്‍ ഒരു കോടി രൂപ ആവശ്യപ്പെട്ടു. അക്രമിയെ നേരിടാന്‍ ശ്രമിക്കുന്നതിനിടെ ഏലിയാമ്മയ്ക്കും കുത്തേറ്റു. ഇതിനിടെ മറ്റൊരു പരിചാരകയായ ജുനു, സെയ്ഫ് അലിഖാനെ വിളിച്ചുണര്‍ത്തി. സെയ്ഫ് മുറിയിലെത്തുമ്പോഴാണ് ഇയാള്‍ നടന് നേരെ തിരിയുന്നതും താരത്തിന് കുത്തേല്‍ക്കുന്നതും. ഇതിനിടെ മറ്റൊരു പരിചാരികയായ ഗീതയുടെ സഹായത്താല്‍ അക്രമിയെ ഒരു മുറിയില്‍ പൂട്ടിയിടുകയായിരുന്നു എന്നാണ് ഏലിയാമ്മ നല്‍കിയ മൊഴി.
 
അതേസമയം, സംഭവം പൊലീസിനെ അറിയിച്ചപ്പോഴേക്കും അക്രമി രക്ഷപ്പെട്ടിരുന്നു. രക്ഷപ്പെടുന്നതിനിടെ ആറാം നിലയിലെ സിസിടിവി ക്യാമറയില്‍ അക്രമിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. വീട്ടിലെ ഫയര്‍ എസ്‌കേപ് വഴിയാണ് ഇയാള്‍ രക്ഷപ്പെട്ടത് എന്നാണ് പൊലീസ് കരുതുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

നെയ്യാറ്റിന്‍കര സമാധികേസില്‍ മുസ്ലിം വിരുദ്ധ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് ഗോപന്‍ സ്വാമിയുടെ മകന്‍

വെടി നിര്‍ത്തല്‍ പ്രഖ്യാപനത്തിന് പിന്നാലെ ഗാസയില്‍ ഇസ്രായേലിന്റെ ആക്രമണം; 87 പേര്‍ കൊല്ലപ്പെട്ടു

ഷാരോണ്‍ വധക്കേസ്: ഗ്രീഷ്മയും അമ്മാവനും കുറ്റക്കാര്‍, ശിക്ഷാ വിധി നാളെ

വിപ്ലവഗാനം ഫേസ്ബുക്കില്‍ പങ്കുവച്ച് പി ജയരാജന്‍; പിണറായിയെ കുറിച്ചുള്ള സ്തുതിഗീതത്തില്‍ പ്രതികരിക്കാനില്ലെന്ന് മറുപടി

വീട്ടില്‍ വളര്‍ത്തുന്ന നായയെ ചൊല്ലിയുള്ള തര്‍ക്കം; നഷ്ടമായത് മൂന്ന് പേരുടെ ജീവന്‍ ! ഇരുമ്പ് വടി കൊണ്ട് തലയ്ക്കടിച്ചു

അടുത്ത ലേഖനം
Show comments