Select Your Language

Notifications

webdunia
webdunia
webdunia
webdunia

അമ്മയ്‌ക്കൊപ്പം അടുക്കളയിൽ.. ഇന്ന് മലയാള സിനിമയിൽ തിരക്കുള്ള നടൻ, ഒറ്റനോട്ടത്തിൽ ആളെ പിടികിട്ടും !

saiju kurup saiju kurup teen age photo Kitchen

കെ ആര്‍ അനൂപ്

, തിങ്കള്‍, 4 സെപ്‌റ്റംബര്‍ 2023 (11:19 IST)
മലയാളം സിനിമയിലെ തിരക്കുള്ള താരങ്ങളിൽ ഒരാളാണ് ഇന്ന് സൈജു കുറുപ്പ്. നാഗ്പൂരിൽ താമസിച്ചിരുന്ന സമയത്ത് അമ്മയ്‌ക്കൊപ്പം അടുക്കളയിൽ സഹായിക്കുന്ന  തന്റെ ചിത്രം പങ്കുവച്ചിരിക്കുകയാണ് നടൻ.
 
സൈജു കുറുപ്പ് കേന്ദ്ര കഥാപാത്രമായി എത്തുന്ന മലയാളത്തിലെ പുതിയ വെബ് സീരീസ് ഒരുങ്ങുകയാണ്.ശ്രീകാന്ത് മോഹൻ സംവിധാനം ചെയ്ത'ജയ് മഹേന്ദ്രൻ' വൈകാതെ പ്രദർശനത്തിനെത്തും.'മാളികപ്പുറ'ത്തിലൂടെ ശ്രദ്ധേയായ ദേവനന്ദ പ്രധാന വേഷത്തിൽ എത്തുന്ന ഹൊറർ ഫാന്റസി ചിത്രമാണ് 'ഗു'. ചിത്രത്തിൽ ദേവനന്ദയുടെ അച്ഛനായി സൈജു കുറുപ്പ് വേഷമിടും. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.നവാഗതനായ സിന്റോ സണ്ണി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'പാപ്പച്ചൻ ഒളിവിലാണ്'എന്ന സിനിമയിലാണ് നടനെ ഒടുവിലായി കണ്ടത്.
 
സൈജു കുറുപ്പ്, ഷറഫുദ്ദീൻ, രജീഷ വിജയൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ 'മധുര മനോഹര മോഹം' ഒ.ടി.ടി റിലീസായി.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും നായിക, പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം