Webdunia - Bharat's app for daily news and videos

Install App

'മുത്തുക്കുട മാനം', യൂട്യൂബില്‍ ട്രെന്‍ഡിങ്ങായി 'പാപ്പച്ചന്‍ ഒളിവിലാണ്' സിനിമയിലെ ഗാനം

കെ ആര്‍ അനൂപ്
ബുധന്‍, 14 ജൂണ്‍ 2023 (12:06 IST)
നവാഗതനായ സിന്റോ സണ്ണി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'പാപ്പച്ചന്‍ ഒളിവിലാണ്' റിലീസിന് ഒരു. സൈജു കുറുപ്പ് നായകനായി എത്തുന്ന സിനിമയിലെ ആദ്യ ഗാനം യൂട്യൂബില്‍ ശ്രദ്ധ നേടുന്നു. 'മുത്തുക്കുട മാനം'എം ജി ശ്രീകുമാറും സുജാതയും ചേര്‍ന്നാണ് ആരംഭിച്ചിരിക്കുന്നത്.
 
 യൂട്യൂബില്‍ മാത്രം പാട്ട് കണ്ടത് 150k ആളുകളാണ്.ഹരിനാരായണന്‍ എഴുതിയ വരികള്‍ക്ക് ഔസേപ്പച്ചന്‍ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നു
നാട്ടില്‍ പ്രിയപ്പെട്ടവനായ പാപ്പച്ചന്‍ ആളൊരു ലോറി ഡ്രൈവര്‍ ആണ്. കുടുംബത്തോടൊപ്പം മര്യാദയായി ജീവിക്കുന്ന ഒരാള്‍. എല്ലാ കാര്യത്തിലും മുന്നിലുണ്ടാകും പാപ്പച്ചന്‍. അങ്ങനെയുള്ള ഒരാളുടെ തിരോധാനം ആരെയും ഒന്ന് അക്ഷമരാക്കാന്‍ പോന്നതാണ് നാട്ടിലെ വലിയ പ്രശ്‌നമായി അത് മാറുകയും അതിന് പിന്നിലെ രഹസ്യങ്ങളും ഒക്കെയാണ് സിനിമ പറയുന്നത്.
 
വിജയരാഘവന്‍, അജു വര്‍ഗീസ്, ജഗദീഷ്, ജോണി ആന്റണി, കോട്ടയം നസീര്‍, ശിവജി ഗുരുവായൂര്‍ ,ജോളി ചിറയത്ത്, ശരണ്‍ രാജ് ഷിജു മാടക്കര, വീണാ നായര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
ഹരി നാരായണന്‍, സിന്റെ സണ്ണി എന്നിവരുടെ ഗാനങ്ങള്‍ക്ക് ഔസേപ്പച്ചന്‍ സംഗീതം ഒരുക്കുന്നു. ശ്രീജിത്ത് നായരാണ് ഛായാഗ്രഹണം. നിതിന്‍ രാധാകൃഷ്ണന്‍ എഡിറ്റിംഗ് നിര്‍വഹിക്കുന്നു. വിനോദ് പട്ടണക്കാട് കലാസംവിധാനം . കോസ്റ്റ്യൂം ഡിസൈന്‍ സുജിത്ത് മട്ടന്നൂര്‍. മേക്കപ്പ് മനോജ്, കിരണ്‍.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബസിലെ സംവരണ സീറ്റുകളെ കുറിച്ച് അറിയാം; ഈ സീറ്റുകളില്‍ നിന്ന് ആണുങ്ങള്‍ എഴുന്നേറ്റു കൊടുക്കണം

25 കുട്ടികളോ അതില്‍ കുറവോ ഉള്ള കേരളത്തിലെ എച്ച്എസ് സ്‌കൂളുകള്‍ക്ക് സ്ഥിരം അധ്യാപക തസ്തിക നഷ്ടപ്പെടും

വരണ്ടു കിടന്ന കിണറില്‍ പെട്ടെന്ന് വെള്ളം നിറഞ്ഞു; ഞെട്ടലില്‍ പത്തനംതിട്ടയില്‍ കുടുംബം

ഡെങ്കിപ്പനി മരണത്തില്‍ കേരളം ഒന്നാം സ്ഥാനത്ത്; ആറു വര്‍ഷത്തിനിടെ മരിച്ചത് 301 പേര്‍

സിദ്ദിഖിനു കുരുക്ക് മുറുകുന്നു; കുറ്റപത്രം ഉടന്‍

അടുത്ത ലേഖനം
Show comments