Select Your Language

Notifications

webdunia
webdunia
webdunia
webdunia

അമ്മയുടെ വാർഷിക ജനറൽ ബോഡി; സലിംകുമാറും ജഗദീഷും വിട്ടുനിൽക്കുന്നു, തെരഞ്ഞെടുപ്പ് വിഷയങ്ങൾ ചർച്ചയായേക്കും

താരസംഘടനയായ അമ്മയുടെ വാർഷിക ജനറൽ ബോഡിയിൽ നടൻ സലിംകുമാറും ജഗദീഷും പങ്കെടുക്കില്ല. ഇരുവരും യോഗത്തിൽ നിന്നും വിട്ടുനിൽക്കുകയാണ്. അവധിയ്ക്ക് അപേക്ഷ നൽകിയിരുന്നു അതിനാലാണ് യോഗത്തിൽ പങ്കെടുക്കാത്തതെന്ന് സലിംകുമാർ ഒരു വാർത്താചാനലിനോട് അറിയിച്ചു.

അമ്മയുടെ വാർഷിക ജനറൽ ബോഡി; സലിംകുമാറും ജഗദീഷും വിട്ടുനിൽക്കുന്നു, തെരഞ്ഞെടുപ്പ് വിഷയങ്ങൾ ചർച്ചയായേക്കും
, ഞായര്‍, 26 ജൂണ്‍ 2016 (11:42 IST)
താരസംഘടനയായ അമ്മയുടെ വാർഷിക ജനറൽ ബോഡിയിൽ നടൻ സലിംകുമാറും ജഗദീഷും പങ്കെടുക്കില്ല. ഇരുവരും യോഗത്തിൽ നിന്നും വിട്ടുനിൽക്കുകയാണ്. അവധിയ്ക്ക് അപേക്ഷ നൽകിയിരുന്നു അതിനാലാണ് യോഗത്തിൽ പങ്കെടുക്കാത്തതെന്ന് സലിംകുമാർ ഒരു വാർത്താചാനലിനോട് അറിയിച്ചു.
 
അതേസമയം, ജഗദീഷ് യോഗത്തിൽ പങ്കെടുക്കാത്തതിന്റെ വിശദീകരണം ഇതുവരെ വ്യക്തമായിട്ടില്ല. തെരഞ്ഞെടുപ്പ് സമയത്ത് താരങ്ങൾ പ്രചരണത്തിനിറങ്ങിയതിന്റെ പേരിൽ സലിംകുമാർ അമ്മയിൽ നിന്നും രാജി വെക്കുന്നതായി അറിയിച്ചിരുന്നു. വിവാദമായ ഈ തീരുമാനത്തിന് ശേഷം നടക്കുന്ന ആദ്യത്തെ യോഗമാണിതെന്നും പ്രത്യേകതയുണ്ട്.
 
അതേസമയം, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ യോഗത്തിൽ ചർച്ചയാകാനും സാധ്യതയുണ്ട്. തെരഞ്ഞെടുപ്പിൽ മത്സരിച്ച ഗണേഷ്, മുകേഷ്, ഭീമൻ രഘു തുടങ്ങിയവരും യോഗത്തിൽ പങ്കെടുക്കാൻ എത്തിയിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോഹന്‍ലാലും നിവിന്‍ പോളിയും അന്യഭാഷകളില്‍ ഏറ്റുമുട്ടുന്നു!