Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലിജോ പ്രേക്ഷകരെ വെല്ലുവിളിക്കരുത്, അതിന് താങ്കള്‍ വളര്‍ന്നിട്ടില്ല: സലിം പി ചാക്കോ

Lijo Jose Pellissery

സുബിന്‍ ജോഷി

, വെള്ളി, 26 ജൂണ്‍ 2020 (18:16 IST)
ഒരു കലാകാരൻ ആയാൽ പിന്നെ എന്തും പറയാം, പ്രവർത്തിക്കാം എന്ന ധാരണ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി കൈയ്യിൽ വെച്ചാൽ മതിയെന്ന് സിനിമ പ്രേക്ഷക കൂട്ടായ്മ സംസ്ഥാന ജനറൽ കൺവീനർ സലിം പി ചാക്കോ. ലിജോ കലാകാരനാണോ കാലനാണോ എന്ന് തീരുമാനിക്കേണ്ടത് പ്രേക്ഷകരാണെന്നും അവരെ വെല്ലുവിളിക്കാന്‍ ലിജോ കുറച്ചൂടെ മൂക്കണമെന്നും സലിം പി ചാക്കോ പറഞ്ഞു.

താങ്കള്‍ സിനിമയെടുത്ത് കിട്ടുന്ന സ്ഥലത്ത് പ്രദർശിപ്പിച്ചോളൂ. അതിന് പ്രേക്ഷകർക്ക് ഒരു കുഴപ്പവും ഇല്ല. പക്ഷേ, പ്രേക്ഷകരെ വെല്ലുവിളിക്കാൻ നോക്കരുത്. അതിന് നിങ്ങൾ കുറച്ചൂടെ വളരാനുണ്ട്. ഇനിയും കുറച്ചധികം ഓണം കൂടുതൽ ഉണ്ണേണ്ടിവരും - സലിം പി ചാക്കോ വ്യക്‍തമാക്കി.

ഒരുപാട് പേരുടെ കഷ്ടപ്പാടിന്റെ ഫലമാണ് ഇന്നത്തെ മലയാള സിനിമ. അത് നശിപ്പിക്കാൻ ചിലര്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നു. മലയാള സിനിമ എന്നാല്‍ താങ്കൾ മാത്രമല്ല എന്ന് മനസിലാക്കുക. താങ്കളുടെ ചില സിനിമകൾ വിജയിച്ചെങ്കില്‍ അത് കേരളത്തിലെ പ്രേക്ഷകര്‍ വിചാരിച്ചതുകൊണ്ടാണ്. ആ പ്രേക്ഷകരെ വെല്ലുവിളിക്കും മുൻപ് നൂറുവട്ടം നിങ്ങൾ ആലോചിക്കണമായിരുന്നു. കോവിഡ് കാലത്ത് മലയാള സിനിമാലോകം ഒന്നടങ്കം പ്രതിസന്ധിയിൽ നില്‍ക്കുമ്പോൾ ഇത്തരം വെല്ലുവിളിയുമായി ഇറങ്ങുന്നത് ആര്‍ക്കും ഭൂഷണമല്ല. 
 
സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന ആയിരക്കണക്കിന് തൊഴിലാളികൾ ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി ബുദ്ധിമുട്ടുന്നത് താങ്കൾ അറിയുന്നില്ലേ?. സിനിമയെ സ്നേഹിക്കുന്ന പ്രേക്ഷകരെ തമ്മിൽത്തല്ലിച്ച് മിടുക്കാനാവാൻ ശ്രമിക്കരുത്, അതിവിടെ വിലപ്പോവില്ല - സലിം പി ചാക്കോ ഓര്‍മ്മിപ്പിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സലിംകുമാറിനെ തിരക്കുള്ള നടനാക്കിയത് സുരേഷ്‌ഗോപിയാണ് - സലിം തുറന്നെഴുതുന്നു