Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുന്‍ കാമുകിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ 'ടൈഗര്‍ 3' യുടെ ഷൂട്ടിങ് സല്‍മാന്‍ ഖാന്‍ മാറ്റിവച്ചു ! കത്രീന കൈഫ് - വിക്കി കൗശാല്‍ വിവാഹത്തിനൊരുങ്ങി ബോളിവുഡ് സിനിമാലോകം

Salman Khan
, ബുധന്‍, 10 നവം‌ബര്‍ 2021 (10:04 IST)
കത്രീന കൈഫ് - വിക്കി കൗശാല്‍ വിവാഹത്തിനുള്ള തയ്യാറെടുപ്പിലാണ് സിനിമാലോകം. ഡിസംബറില്‍ രാജസ്ഥാനില്‍ വച്ചാണ് ഇരുവരുടെയും വിവാഹം നടക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമാലോകം മുഴുവന്‍ ഈ വിവാഹത്തില്‍ പങ്കെടുക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 
 
കത്രീനയുടെ മുന്‍ കാമുകന്‍ കൂടിയായ സല്‍മാന്‍ ഖാന്‍ വിവാഹ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് വിവരം. കത്രീനയുടെ വിവാഹ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ 'ടൈഗര്‍ 3' യുടെ ഷൂട്ടിങ് സല്‍മാന്‍ മാറ്റിവച്ചിട്ടുണ്ട്. മറ്റ് ചില പ്രമുഖ താരങ്ങളും ഷൂട്ടിങ് മാറ്റിവച്ച് താരവിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയേക്കും. നീണ്ട പ്രണയത്തിനു ശേഷമാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കത്രീനയും സല്‍മാന്‍ ഖാനും ബ്രേക്ക് അപ്പ് ആയത്. എന്നാല്‍, പ്രണയബന്ധം അവസാനിപ്പിച്ച ശേഷവും ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു. അതുകൊണ്ടാണ് ഷൂട്ടിങ് തിരക്കുകള്‍ വരെ മാറ്റിവച്ച് കത്രീനയുടെയും വിക്കി കൗശാലിന്റെയും വിവാഹത്തില്‍ പങ്കെടുക്കാന്‍ സല്‍മാന്‍ തയ്യാറായത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോഹന്‍ലാല്‍ സാറിനൊപ്പം വീണ്ടും,പ്രാര്‍ത്ഥനയും പിന്തുണയുമായി നിങ്ങളും കൂടെയുണ്ടാകണമെന്ന് സംവിധായകന്‍ വൈശാഖ്