‘ആ സീൻ കണ്ടപ്പോൾ സമയ്ക്ക് ദേഷ്യം വന്നു’; പാർവതിയെ ആസിഡൊഴിച്ച് ആക്രമിക്കുന്നതിലും ക്രൂരമായ ആ സീനേത്?

ബുധന്‍, 12 ജൂണ്‍ 2019 (10:16 IST)
പാർവതിയെ നായികയാക്കി മനു അശോകൻ സംവിധാനം ചെയ്ത ചിത്രമാണ് ഉയരെ. ചിത്രത്തിൽ പാർവതിയുടെ കാമുകനായ ഗോവിന്ദിനെയാണ് ആസിഫലി അവതരിപ്പിച്ചത്. നെഗറ്റീവ് ഷേയ്ഡ് ഉള്ള കഥാപാത്രമായിരുന്നു ഗോവിന്ദ്. ഒരു സമയത്ത് ഗോവിന്ദ് പല്ലവിയുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നുണ്ട്. എന്നാൽ, ഇതിനേക്കാൾ ഹരാസ് ചെയ്യുന്ന രംഗം ഫ്ലൈറ്റിൽ വെച്ചുള്ളതാണെന്ന് ചിത്രം കണ്ടവരെല്ലാം പറയുന്നു. 
 
ആസിഫലിയുടെ ഭാര്യ സമയ്ക്കും ഇതുതന്നെയാണ് പറയാനുള്ളത്. ഈ രംഗം കണ്ടപ്പോൾ സമയ്ക്ക് ദേഷ്യം വെന്നുവെന്നാണ് ആസിഫ് പറയുന്നത്. സാധാരണ ആളുകൾ ചിത്രം കണ്ടുകഴിഞ്ഞു ചിരിക്കാറുണ്ട് എങ്കിലും ഈ ചിത്രം കണ്ടു ചിരിക്കാത്തത് ചെറിയ ബുദ്ധിമുട്ട് ഭാര്യ സമയിൽ ഉണ്ടാക്കി എന്ന് ആസിഫ് അലി പറയുന്നു. 
 
ആസിഫ് അലി, അഹമ്മദ് സിദ്ദിഖി,വിജയരാഘവൻ, ബേസിൽ ജോസഫ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കക്ഷി :അമ്മിണിപിള്ള എന്ന ചിത്രമാണ് ഇനി ആസിഫിന്റേതായി റിലീസ് ചെയ്യാനുള്ളത്. നവാഗതനായ ഡിൻജിത് അയ്യതൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് സനിലേഷ് ശിവനാണ്.റിജു രാജൻ ആണ് നിർമ്മാണം.സാമുവൽ എബി ആണ് സംഗീത സംവിധായകൻ.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ‘ഗെയിം ഓഫ് ത്രോണ്‍സ്’ കണ്ടിട്ടുണ്ടെങ്കിലും ആകര്‍ഷിച്ചിട്ടില്ല; തനിക്ക് ഇഷ്ടപ്പെട്ട വെബ് സീരീസ് ഏതെന്ന് തുറന്ന് പറഞ്ഞ് മമ്മൂട്ടി